Latest News

ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു

നീലേശ്വരം: [www.malabarflash.com] ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. തൈക്കടപ്പുറം ആശുപത്രി റോഡിനുസമീപത്തെ പ്രേമാനന്ദിന്റേയും വനജയുടേയും മകന്‍ ഷിംജിയാണ് (23) മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ വീടിനു സമീപമായിരുന്നു അപകടം.

അപകടം നടന്ന് അരമണിക്കൂറിന് ശേഷമാണ് ഷിംജിയെ ആശുപത്രിയിലെത്തിക്കാനായത്. തുടര്‍ന്ന് നാട്ടുകാര്‍ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും നില അതീവ ഗുരുതരമായതിനാല്‍ മംഗളൂരുവിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

സഹോദരങ്ങള്‍: ഷിജിന, ഷിംന (ഇരുവരും വിദ്യാര്‍ത്ഥികള്‍).

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.