Latest News

സംസ്ഥാന അവാര്‍ഡ്: ദുല്‍ഖര്‍ മികച്ച നടന്‍, പാര്‍വതി നടി, മികച്ച ചിത്രം ഒഴിവ് ദിവസത്തെ കളി

തിരുവനന്തപുരം:[www.malabarflash.com] 2015ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടന്‍, നടി, സംവിധായകന്‍ എന്നീ അവാര്‍ഡുകള്‍ നേടി ചാര്‍ലിയാണ് പുരസ്‌കാര നേട്ടങ്ങള്‍ കൊയ്തത്. ചിത്രത്തിലെ തകര്‍പ്പന്‍ പ്രകടനത്തിന് ദുല്‍ഖര്‍ സല്‍മാനും ചാര്‍ലിയിലെയും എന്ന് നിന്റെ മൊയ്തീനിലെ പ്രകടനത്തിന് പാര്‍വതിയെ നടിയായും തെരഞ്ഞെടുത്തു. ചാര്‍ലി ഒരുക്കിയ മാര്‍ട്ടിന്‍ പ്രക്കാട്ടാണ് മികച്ച സംവിധായകന്‍. സനല്‍ കുമാര്‍ ശശിധരന്റെ 'ഒഴിവ് ദിവസത്തെ കളി'യാണ് മികച്ച ചിത്രം.

വിവിധ ഇനങ്ങളിലായി 'ചാര്‍ലി' എട്ടും 'എന്ന് നിന്റെ മൊയ്തീന്‍' ഏഴും പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയപ്പോള്‍ ലുക്കാചുപ്പി, സൂ സൂ സുധി വാല്‍മീകം എന്നിവയിലെ അഭിനയത്തിന് ജയസൂര്യ പ്രത്യേക ജൂറി അവാര്‍ഡ് നേടി. അഭിനയത്തില്‍ ജോയ് മാത്യു, ജോസഫ് ജോര്‍ജ് എന്നിവരും ആലാപനത്തില്‍ ജയ ജയദീപും ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹരായി. എന്ന് നിന്റെ മൊയ്തീന് ജനപ്രീതി, കലാമേന്മയുള്ള ചിത്രത്തിനും ശ്രീബാല കെ. മേനോന് നവാഗത സംവിധായികക്കും ഉള്ള പ്രത്യേക പുരസ്‌കാരങ്ങള്‍ ലഭിച്ചു.

പുരസ്‌കാര ജേതാക്കള്‍:
നടന്‍: ദുല്‍ഖര്‍ സല്‍മാന്‍ (ചാര്‍ലി)
നടി: പാര്‍വതി (ചാര്‍ലി, എന്ന് നിന്റെ മൊയ്തീന്‍)
സംവിധായകന്‍: മാര്‍ട്ടിന്‍ പ്രക്കാട്ട് (ചാര്‍ലി)
സ്വഭാവ നടന്‍: പ്രേം പ്രകാശ് (നിര്‍ണായകം)
സ്വഭാവ നടി: അഞ്ജലി പി.വി (ബെന്‍)
കഥാകൃത്ത്: ഹരികുമാര്‍ (കാറ്റും മഴയും)
ഛായാഗ്രാഹകന്‍: ജോമോന്‍ ടി. ജോണ്‍ (ചാര്‍ലി, എന്ന് നിന്റെ മൊയ്തീന്‍, നീന)
തിരക്കഥാകൃത്ത്: ആര്‍. ഉണ്ണി, മാര്‍ട്ടിന്‍ പ്രക്കാട്ട് (ചാര്‍ലി)
തിരക്കഥ (അഡാപ്‌റ്റേഷന്‍): മുഹമ്മദ് റാസി (വെളുത്ത രാത്രികള്‍)
ഗാനരചയിതാവ്: റഫീക് അഹമ്മദ് ('കാത്തിരുന്നു കാത്തിരുന്ന് പുഴ മെലിഞ്ഞു'എന്ന് നിന്റെ മൊയ്തീന്‍)
സംഗീത സംവിധായകന്‍: രമേശ് നാരായണന്‍ ('പശതി നിശി നിശി'ഇടവപ്പാതി, 'ശാരദാംബരം ചാരു ചന്ദ്രിക'എന്ന് നിന്റെ മൊയ്തീന്‍)
പശ്ചാത്തല സംഗീതം: ബിജി ബാല്‍ (പത്തേമാരി, നീന)
പിന്നണി ഗായകന്‍: പി. ജയചന്ദ്രന്‍ ('ഞാനൊരു മലയാളി', 'യുഗ്മഗാനം' ജിലേബി, എന്നും ഏപ്പോഴും, എന്ന് നിന്റെ മൊയ്തീന്‍)
പിന്നണി ഗായിക: മധുശ്രീ നാരായണന്‍ ('പശതി നിശി നിശി'ഇടവപ്പാതി)

പ്രത്യേക പുരസ്‌കാരങ്ങള്‍:
ജനപ്രിതി, കലാമേന്മ ചിത്രം: എന്ന് നിന്റെ മൊയ്തീന്‍ (സംവധിയാകന്‍ആര്‍.എസ് വിമല്‍, നിര്‍മാതാവ്ബിനോയ് ശങ്കരത്തില്‍, രാഗി തോമസ്, സുരേഷ് രാജ്)
നവാഗത സംവിധായിക: ശ്രീബാല കെ. മേനോന്‍ (ലൗ 24ത7)
പ്രത്യേക ജൂറി അവാര്‍ഡ്: ജയസൂര്യ (ലുക്കാചുപ്പി, സൂ സൂ സുധി വാല്‍മീകം)
പ്രത്യേക പരാമര്‍ശം (അഭിനയം): ജോയ് മാത്യു (മോഹവലയം)
പ്രത്യേക പരാമര്‍ശം (അഭിനയം): ജോസഫ് ജോര്‍ജ് (ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര, ലുക്കാചുപ്പി)
പ്രത്യേക പരാമര്‍ശം (ആലാപനം): ജയ ജയദീപ് (അമര്‍ അക്ബര്‍ ആന്റണി)

മറ്റ് പുരസ്‌കാരങ്ങള്‍:
ഒന്നാമത്തെ കഥാചിത്രം: ഒഴിവുദിവസത്തെ കളി (സംവിധായകന്‍: സനല്‍ കുമാര്‍ ശശിധരന്‍, നിര്‍മാതാവ്: ഷാജി മാത്യു, അരുണ മാത്യു)
രണ്ടാമത്തെ കഥാചിത്രം: അമീബ (സംവിധായകന്‍: മനോജ് ഗാന)
കുട്ടികളുടെ ചിത്രം: മലയേറ്റം (സംവിധായകന്‍തോമസ് ദേവസ്യ, നിര്‍മാതാവ്അമ്പിളി തോമസ്)
ബാലതാരം: ഗൗരവ് ജി. മേനോന്‍ (ബെന്‍)
ബാലതാരം: ജാനകി മേനോന്‍ (മാല്‍ഗുഡി ഡെയ്‌സ്)
ചിത്ര സംയോജകന്‍: മനോജ് (ഇവിടെ)
കലാസംവിധാനം: ജയശ്രീ ലക്ഷ്മി നാരായണന്‍ (ചാര്‍ലി)
ലൈവ് സൗണ്ട്: സന്ദീപ് പുതുശേരി, ജിജിമോന്‍ ജോസ് (ഒഴിവുദിവസത്തെ കളി)
ശബ്ദമിശ്രണം: എം.ആര്‍ രാജകൃഷ്ണന്‍ (ചാര്‍ലി)
ശബ്ദഡിസൈന്‍: രംഗനാഥ് രവി (എന്ന് നിന്റെ മൊയ്തീന്‍)
പ്രൊസസിങ് ലാബ്, കളറിസ്റ്റ്: പ്രസാദ് ലാബ് മുംബൈ, ജെ.ഡി.എന്‍ കിരണ്‍ (ചാര്‍ലി)
മേക്കപ്പ് മാന്‍: രാജേഷ് നെന്മാറ (നിര്‍ണായകം)
വസ്ത്രാലങ്കാരം: നിസാര്‍ (ജോ ആന്‍ഡ് ബോയ്)
ഡബ്ബിങ് ആര്‍ട്ടിസ്റ്റ് (പുരുഷന്‍): ശരത് (ഇടവപ്പാതി)
ഡബ്ബിങ് ആര്‍ട്ടിസ്റ്റ് (സ്ത്രീ): എയ്ഞ്ചല്‍ ഷിജോയി (ഹരം)
നൃത്ത സംവിധായകന്‍: ശ്രീജിത്ത് (ജോ ആന്‍ഡ് ബോയ്)

രചന വിഭാഗം പുരസ്‌കാരം:
സിനിമ ഗ്രന്ഥം: കെ.ജി ജോര്‍ജിന്റെ ചലച്ചിത്ര യാത്രകള്‍ (കെ.ബി വേണു)
സിനിമ ലേഖനം: സില്‍വര്‍ സ്‌ക്രീനിലെ എതിര്‍നോട്ടങ്ങള്‍ (അജു കെ. നാരായണന്‍)



Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.