ചൊവ്വാഴ്ച് വൈകിട്ട് മൂന്നര മണിയോടെയാണ് അപകടം നടന്നത്. ആക്ടീവ സ്‌കൂട്ടറില്‍ മംഗലാപുരം ഭാഗത്ത് നിന്ന് ഉപ്പള ഭാഗത്തേക്ക് വരികയായിരുന്നു സക്കീറും കുടുംബവും.
ഒരു ടാങ്കര്‍ ലോറിയെ മറികടന്നെത്തിയ കാര്‍ സ്‌കൂട്ടറിലിടിക്കുകയായിരുന്നു. സ്‌കൂട്ടറില്‍ നിന്ന് റോഡിലേക്ക് തെറിച്ച് വീണ രണ്ടുപേരുടെയും ദേഹത്ത് കൂടി മറ്റൊരു വണ്ടി കയറുകയായിരുന്നു. സക്കീര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഹസീന മംഗലാപുരം ആസ്പത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. സക്കീറിന്റെ മൃതദേഹം മംഗല്‍പാടി ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുണ്ട്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment