കൊല്ലം:[www.malabarflash.com] വിവാഹം തീരുമാനിച്ചദിവസം ജയിലില്‍ ആയതിനാല്‍ തടവുപുള്ളിക്ക് കോടതിയുടെ അനുമതിയോടെ വിവാഹം. കൊട്ടിയം നടയില്‍ വടക്കതില്‍ സുമിത് ഭവനില്‍ ഫല്‍ഗുനദാസ്സീതദമ്പതികളുടെ മകന്‍ സുമിത് ദാസാ(28)ണ് ജയിലില്‍നിന്നെത്തി വിവാഹിതനായത്.
വിവാഹം നേരത്തെ നിശ്ചയിച്ചിരുന്നതാണ്. ഒരു അടിപടിക്കേസില്‍ പെട്ട് റിമാന്‍ഡിലായതോടെ കൊല്ലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി(രണ്ട്)യില്‍ വിവാഹത്തിനായി കഴിഞ്ഞ ദിവസം അപേക്ഷ നല്‍കിയിരുന്നു. തുടര്‍ന്നാണ് കോടതി വിവാഹത്തിനായി മൂന്നു മണിക്കൂര്‍ സമയം അനുവദിച്ചത്.
ഉമയനല്ലൂര്‍ പുതുച്ചിറ സ്വദേശി വി.സൗമ്യയാണ് വധു. കൊട്ടിയത്തെ ഒരു വസ്ത്രവ്യാപാരശാലയിലെ ജീവനക്കാരിയാണ് സൗമ്യ. സുമിത്തും നേരത്തേ ഇതേ വ്യാപാരശാലയിലെ ജീവനക്കാരനായിരുന്നു. ഇവിടെവെച്ചാണ് ഇരുവരും അടുപ്പത്തിലായത്.
ജില്ലാ ജയിലില്‍നിന്ന് പോലീസ് വാഹനത്തില്‍ പാലത്തറ ദുര്‍ഗാദേവി ക്ഷേത്രത്തില്‍ സുമിത്തിനെ എത്തിച്ചു. സമൂഹ വിവാഹവേദിയില്‍ ഇരുവര്‍ക്കും മംഗളാശംസകളേകാന്‍ നൂറുകണക്കിനാളുകളും എത്തിയിരുന്നു. വിവാഹശേഷം വധു സുമിത്തിന്റെ വീട്ടിലേക്ക് പോയി. ഇവര്‍ക്കൊപ്പം മറ്റ് നാലുപേര്‍കൂടി സമൂഹ വിവാഹവേദിയില്‍ വിവാഹിതരായി.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment