Latest News

ഫ്‌ളൈ ദുബായ് ബോയിങ് യാത്രാവിമാനം തകര്‍ന്നു 61 പേര്‍ മരിച്ചു

റോസ്‌തോവ്:[www.malabarflash.com] ദുബായില്‍ നിന്ന് റഷ്യയിലേക്ക് യാത്രചെയ്ത ഫ്‌ളൈ ദുബായ് ബോയിങ് യാത്രാവിമാനം തകര്‍ന്നു 61 പേര്‍ മരിച്ചു. റഷ്യയിലെ റോസ്‌തോവ് ഓണ്‍ ഡോണില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെയാണ് അപകടം.
കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് റണ്‍വേ കാണാന്‍ സാധിക്കാതിരുന്നതാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, 62 പേര്‍ മരിച്ചതായി റഷ്യയിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

55 യാത്രക്കാരും ആറു ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരും ജീവനക്കാരുമായി വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചതായി റീജിയണല്‍ എമര്‍ജന്‍സി മന്ത്രാലയവും വക്താവും വ്യക്തമാക്കി. യാത്രക്കാരെല്ലാവരും റഷ്യക്കാരായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ആദ്യശ്രമത്തില്‍ ഇറങ്ങാന്‍ സാധിക്കാത്തതിനാല്‍ രണ്ടാമതൊരിക്കല്‍ കൂടി ശ്രമം നടത്തുമ്പോഴായിരുന്നു അപകടം.
അപകടത്തെ തുടര്‍ന്ന് വിമാനത്താവളം താല്‍ക്കാലികമായി അടച്ചു. ആറോളം വിമാനങ്ങളുടെ യാത്ര തടസ്സപ്പെട്ടു.





Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.