മംഗളൂരു:[www.malabarflash.com] മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനുള്ള പവര്‍ ബാങ്കിനുള്ളില്‍ ബാറ്ററികളുടെ രൂപത്തില്‍ ഒരു കിലോ സ്വര്‍ണം കടത്താന്‍ ശ്രമിച്ച കാസര്‍കോട് സ്വദേശിയായ യുവാവിനെ മംഗളൂരു വിമാനത്താവളത്തില്‍ കസ്റ്റംസ് അധികൃതര്‍ അറസ്റ്റ് ചെയ്തു.
കാഞ്ഞങ്ങാട് മുക്കൂട് സ്വദേശി അന്‍സാര്‍ പട്ടില്ലത്ത് (24) നെയാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെയോടെ കസ്റ്റംസ് അധികൃതര്‍ പിടികൂടിയത്. 28.89 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് അന്‍സാര്‍ പിടിയിലാകുന്നത്. ഇയാളെ പിന്നീട് മംഗളൂരു പോലീസ് റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ 4.45നു ദുബായില്‍ നിന്നെത്തിയ ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ വിമാനത്തിലെ യാത്രക്കാരനായിരുന്നു അന്‍സാര്‍. ലഗേജുകള്‍ക്കുള്ളില്‍ രണ്ട് പവര്‍ ബാങ്കുകളാണ് സൂക്ഷിച്ചിരുന്നത്. ഓരോ പവര്‍ബാങ്കിലും അഞ്ച് ബാറ്ററികള്‍ വീതമാണുള്ളത്. ഒരു പവര്‍ബാങ്കില്‍ നിന്നു മൂന്നു ബാറ്ററികളും രണ്ടാമത്തേതില്‍ നിന്നു രണ്ടു ബാറ്ററികളും നീക്കം ചെയ്ത് പകരം അതേ രൂപത്തില്‍ സ്വര്‍ണക്കട്ടികള്‍ ഘടിപ്പിക്കുകയായിരുന്നു. രണ്ട് യഥാര്‍ഥ ബാറ്ററികളുള്ളതിനാല്‍ പവര്‍ബാങ്ക് പ്രവര്‍ത്തിക്കുമെന്നതിനാല്‍ ആദ്യ പരിശോധനയില്‍ സംശയം തോന്നുകയില്ല.
Keywords: Manglore News, Kerala Vartha, Malabarflash, Malabar news, Malayalam News

പിന്നീട് വിശദമായ പരിശോധനയിലാണ് സ്വര്‍ണക്കട്ടികള്‍ കണ്ടെത്തിയത്. ഒരു മാസത്തിനിടെ മംഗളൂരു വിമാനത്താവളം വഴി അനധികൃതമായി സ്വര്‍ണം കടത്തിയതിന് അഞ്ച് കാസര്‍കോട് സ്വദേശികളെയാണ് കസ്റ്റംസ് അധികൃതര്‍ പിടികൂടിയത്.
Keywords: Manglore News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment