Latest News

രക്തബന്ധങ്ങളുടെ കഥാകാരന് രക്തശുദ്ധീകരണത്തിന് തുണവേണം

നീലേശ്വരം:[www.malabarflash.com] വായനക്കാര്‍ക്ക് രക്തബന്ധങ്ങളുടെ കഥ പറഞ്ഞുകൊടുത്ത കഥാകാരന്‍ രക്തം ശുദ്ധീകരിക്കുന്നതിനായി സുമനസുകളുടെ തുണതേടുന്നു. വൃക്കരോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന പടിഞ്ഞാറ്റംകൊഴുവലിലെ മടിക്കൈ രാമചന്ദ്രനാണ് ചികിത്സയ്ക്കായി സഹായം തേടുന്നത്.

എട്ട് നോവലുകളും കഥാസമാഹാരവും നോവലെറ്റും രാമചന്ദ്രന്റേതായി പുറത്തിറങ്ങിയിട്ടുണ്ട്. ഇവയിലൊക്കെയും ഊഷ്മളമായ കുടുംബ ബന്ധങ്ങളെക്കുറിച്ചാണ് ഇദ്ദേഹം പറഞ്ഞിരുന്നത്. 

പ്രഥമ ഒ.വി വിജയന്‍ നോവല്‍ അവാര്‍ഡ്, കടമ്മനിട്ട സാഹിത്യപുരസ്‌കാരം, തിക്കുറിശി ഫൗണ്ടേഷന്‍ അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങളും രാമചന്ദ്രനെ തേടിയെത്തിയിരുന്നു.
ഉത്തരമലബാര്‍ പത്രം, തുളുനാട് മാസിക എന്നിവയില്‍ പത്രാധിപരായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 

ബങ്കളത്ത് സ്റ്റുഡിയോ പാര്‍ട്ണറായി ജോലി ചെയ്തു വരുന്നതിനിടയിലാണ് വൃക്കരോഗം രാമചന്ദ്രനെ കീഴടക്കിയത്. ഇപ്പോള്‍ ആഴ്ചയില്‍ മൂന്നുതവണ ഡയാലിസിസിന് വിധേയനാകുന്നുണ്ട്. അസുഖം കൂടിയതോടെ എഴുന്നേല്‍ക്കാന്‍ പോലുമാകാതെ വീട്ടില്‍ കഴിയുകയാണദ്ദേഹം. അവിവാഹിതനാണ്. 

ഉദാരമതികളുടെ സഹായങ്ങള്‍ ഫെഡറല്‍ ബാങ്ക് നീലേശ്വരം ശാഖയിലെ 10700100105264 നമ്പര്‍ അക്കൗണ്ടിലേക്ക് അയക്കണം. IFSC CODE: FDRL 0001070. 0001070. 
വിവരങ്ങള്‍ക്ക് : 9895 494 767



Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.