തൃശൂര്‍:[www.malabarflash.com] നടന്‍ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് 3 സഹായികള്‍ പോലീസ് കസ്റ്റഡിയില്‍. മണിയുടെ സഹായികളായിരുന്ന അരുണ്‍, മുരുകന്‍, വിപിന്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ക്ക് മണിയുടെ മരണത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നതായി മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണന്‍ ആരോപിച്ചിരുന്നു
മണിയുടെ ശരീരത്തില്‍ മാത്രം മീഥൈല്‍ ആല്‍ക്കഹോള്‍ കണ്ടെത്തിയത് എങ്ങനെയെന്ന് രാമകൃഷ്ണന്‍ സംശയം പ്രകടിപ്പിച്ചു. മണിയെ അബോധാവസ്ഥയില്‍ കൊണ്ടുപോയ ഉടന്‍ തന്നെ സ്ഥലം ജോലിക്കാര്‍ വൃത്തിയാക്കിയതില്‍ ദുരൂഹതയുണ്ടെന്നും രാമകൃഷ്ണന്‍ ആരോപിച്ചു.
നടന്‍ സാബുവിനെതിരെയും രാമകൃഷ്ണന്‍ രംഗത്തെത്തി. മദ്യപിയ്ക്കുമ്പോള്‍ മണിയോടൊപ്പം ഇല്ലായിരുന്നുവെന്ന സാബുവിന്റെ വാദം കള്ളമാണ്. മണിക്ക് കുടുംബപ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും രാമകൃഷ്ണന്‍ പറഞ്ഞു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment