കാഞ്ഞങ്ങാട്:[www.malabarflash.com] കോട്ടച്ചേരി നിത്യാനന്ദ ജ്വല്ലറി കൊള്ളയടിക്കാന്‍ ശ്രമിച്ച കേസില്‍ പിടിയിലായത് ഡല്‍ഹി സ്വദേശികള്‍. ഡല്‍ഹിലെ അശോകന്റെ മകന്‍ രാഹുല്‍ വര്‍മ്മ(21), കിര്‍വാനി സാഹനിയുടെ മകന്‍ ബബുലു(20) എന്നിവരെ ചോദ്യം ചെയ്തുവരികയാണ്. രക്ഷപ്പെട്ട പ്രതിക്ക് വേണ്ടി പൊലീസ് തിരച്ചില്‍ നടത്തിവരികയാണ്. ചുവന്ന സ്വിഫ്റ്റ് കാറിലാണ് മൂന്നാംപ്രതി രക്ഷപ്പെട്ടത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് 12.45നാണ് നിത്യാനന്ദ ജ്വല്ലറിയില്‍ മൂന്നുപേരും സ്വര്‍ണ്ണം വാങ്ങാനെത്തിയത്. ആദ്യം മോതിരത്തിനാണ് വില ചോദിച്ചത്. ജ്വല്ലറി ഉടമ നിത്യാനന്ദ ഷേണായിയും രണ്ടു ബന്ധുക്കളും സംഭവസമയത്ത് അവിടെയുണ്ടായിരുന്നു. അവിടെ നിന്ന് പിന്‍വാങ്ങിയ സംഘം പിന്നീട് നിത്യാനന്ദ ഷേണായി ഒറ്റയ്ക്കാണെന്ന് മനസ്സിലാക്കി വീണ്ടും എത്തി. മാലയുടെ വിലയാണ് ചോദിച്ചത്. പന്തികേട് തോന്നിയ നിത്യാനന്ദ ഷേണായി നിങ്ങള്‍ക്ക് വേണ്ട ആഭരണങ്ങളൊന്നും ഇല്ലെന്ന് പറഞ്ഞ് ഒഴിവാക്കാന്‍ നോക്കി. കടയുടെ പുറത്തേക്ക് ഇറങ്ങിയ മൂവരും വീണ്ടും അകത്തുകയറി ഓര്‍ഡര്‍ ചെയ്താല്‍ ഉണ്ടാക്കിതരാന്‍ പറ്റുമോ എന്ന് ചോദിച്ചു. ഇതിനിടയില്‍ ഒരാള്‍ മുളക് പൊടി കയ്യിലെടുക്കുന്നതും നിത്യാനന്ദ ഷേണായി കണ്ടു. നിലവിളിക്കുന്നതിനിടയില്‍ കണ്ണിലേക്ക് മുളക് പൊടി വിതറിയിരുന്നു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

നിലവിളികേട്ട് ഓട്ടോ ഡ്രൈവര്‍മാരും നാട്ടുകാരും ജ്വല്ലറിയിലേക്ക് ഓടിക്കയറിയപ്പോള്‍ മൂന്നുപേരും പുറത്തേക്ക് ഓടി. ഇതിലൊരാളെ നാട്ടുകാര്‍ പിടിച്ചു. മറ്റുരണ്ടുപേരുടെ പിറകെ ഓടിയെങ്കിലും ഒരാള്‍ ബസില്‍ ചാടികയറി. മറ്റൊരാള്‍ കാറില്‍ കടന്നുകളഞ്ഞു. പൊലീസിന്റെ സഹായത്തോടെ നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ റെയില്‍വേ സ്റ്റേഷന് സമീപത്ത് വെച്ചാണ് രണ്ടാമനെ പൊലീസിന് കിട്ടുന്നത്. പരിശോധനയില്‍ ഇവര്‍ അരയില്‍ തിരുകിയിരുന്ന റിവോള്‍വറും ഷോക്കടിപ്പിക്കുന്ന ഉപകരണവും കണ്ടെത്തി.
ഓട്ടോ ഡ്രൈവര്‍മാരുടേയും നാട്ടുകാരുടെ സമയോജിതമായ ഇടപെടലാണ് കൊള്ള തടയാനും പ്രതികളെ പിടിക്കാനും കഴിഞ്ഞത്. രക്ഷപ്പെട്ട പ്രതിക്ക് വേണ്ടി പൊലീസ് ഊര്‍ജിതമായി അന്വേഷണം നടത്തിവരുന്നു. സംഘത്തിന്റെ കൂട്ടാളികള്‍ വേറേയും ഉണ്ടെന്നാണ് പൊലീസിന്റെ സംശയം. എല്ലാവരും ജാഗ്രത പാലിക്കണമെന്ന് പൊലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment