Latest News

വിദ്യാര്‍ത്ഥികളെ മദ്രസാ അധ്യാപകന്‍ പീഡിപ്പിച്ചതായി പരാതി; പോലീസ് അന്വേഷണം തുടങ്ങി

കുമ്പള:[www.malabarflash.com] പത്തോളം വിദ്യാര്‍ത്ഥികളെ മദ്രസ അധ്യാപകന്‍ പീഡിപ്പിച്ചതായുള്ള പരാതിയില്‍ കുമ്പള പോലീസ് അന്വേഷണം തുടങ്ങി. കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു മദ്രസയിലാണ് സംഭവം നടന്നത്. 

കണ്ണൂര്‍ സ്വദേശിയായ മദ്രസാ അധ്യാപകനെയാണ് പോലീസ് അന്വേഷിച്ച് വരുന്നത്. രണ്ടാഴ്ച മുമ്പാണ് അധ്യാപകന്‍ ഇവിടത്തെ മദ്രസയില്‍ ജോലിയില്‍ പ്രവേശിച്ചത്. മദ്രസയുടെ മുകള്‍ നിലയിലാണ് അധ്യാപകന്‍ താമസിച്ചിരുന്നത്. ക്ലാസ് ടെസ്റ്റിന് മാര്‍ക്കിടാനാണെന്നും പറഞ്ഞ് വിദ്യാര്‍ത്ഥികളെ മാറിമാറി മുറിയില്‍ വിളിച്ച് വരുത്തി പീഡിപ്പിച്ചെന്നാണ് പരാതി.

നാലു ദിവസം മുമ്പാണ് ഇത്തരത്തിലുള്ള സംഭവം രക്ഷിതാക്കളുടെ ശ്രദ്ധയില്‍ പെട്ടത്. ഇതേ തുടര്‍ന്ന് അധ്യാപകനെ ഒരു സംഘം കൈകാര്യം ചെയ്തിരുന്നു. അതിനിടെ മദ്രസാധ്യാപകന്‍ മുങ്ങുകയായിരുന്നു. രണ്ട് വിദ്യാര്‍ത്ഥികള്‍ നല്‍കിയ പരാതിയിലാണ് കുമ്പള പോലീസ് കേസെടുത്ത് അന്വേഷിക്കുന്നത്.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.