Latest News

ചെരുമ്പയില്‍ സംഘട്ടനം; യുവാവിന് കുത്തേററ് ഗുരുതരം

പെരിയ:[www.malabarflash.com] കുണിയ ചെരുമ്പയില്‍ രണ്ട് സംഘങ്ങള്‍ ഏററുമുട്ടി. യുവാവിന് കുത്തേററ് ഗുരുതരം. കുണിയയിലെ റഫീഖ്(28)നാണ് കുത്തേററത്. ഞായറാഴ്ച രാത്രിയാണ് സംഭവം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രണ്ട് സംഘങ്ങള്‍ തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഞായറാഴ്ച രാത്രിയുണ്ടായ അക്രമം.

ചെരുമ്പയിലെ പളളിക്ക് സമീപം കാറിലെത്തിയ റഫീഖിന്റെ നേതൃത്വത്തിലുളള സംഘവും ചെരുമ്പയിലെ സാബിലിന്റെ നേതൃത്വത്തിലുളള സംഘവും ഏററു മുട്ടുകയായിരുന്നു.
ഇതിനിടയിലാണ് റഫീഖിന് കുത്തേററത്.

കഴുത്തിന് കുത്തേററ റഫീഖിനെ ഉടന്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ മംഗലാപുരത്തെ ആശുപത്രിയിക്കേ് കൊണ്ടു പോയി.
തലക്ക് അടിയേററ സാബിലിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.