Latest News

കോളിയാര്‍ മലയിന്‍ വന്‍ തീപിടുത്തം; ഏക്കറുകണക്കിനു കൃഷിയിടങ്ങള്‍ നശിച്ചു

അമ്പലത്തറ:[www.malabarflash.com] ഇടത്തോട് അട്ടക്കണ്ടം കോളിയാര്‍ മലയില്‍ വന്‍ തീപിടുത്തം. പത്ത് ഏക്കറിലധികം കൃഷിയിടം പൂര്‍ണമായും കത്തിനശിച്ചു.

അമ്പലത്തറയിലെ മന്മഥന്‍, കൊട്ടോടിയിലെ സാവിത്രി, കമ്പിക്കാനം തമ്പാന്‍ നായര്‍ എന്നിവരുടെ കശുമാവ്, റബര്‍, തെങ്ങ് എന്നിവയെല്ലാം പൂര്‍ണമായി കത്തിനശിച്ചു. കോളിയാറില്‍ പ്രവര്‍ത്തിക്കുന്ന ശ്രീ ശിവ ക്രഷറിലേക്ക് പടന്ന തീ അണയ്ക്കാനുള്ള ശ്രമം വൈകിയും ഫലംകണ്ടില്ല. 

കുറ്റിക്കോലില്‍ നിന്നും കാഞ്ഞങ്ങാടു നിന്നും എത്തിയ അഗ്നിശമനസേനയ്ക്ക് അട്ടക്കണ്ടം വരെ മാത്രമേ എത്താനായുള്ളൂ. 

വേനല്‍ക്കാലമായതോടെ മലയോരത്തിന്റെ വിവിധ ഭാഗങ്ങളില്‍ തീപിടുത്തം വ്യാപകമായിട്ടുണ്ട്.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.