ആലുവ:[www.malabarflash.com] നിര്‍മാണത്തിലിരിക്കുന്ന ഫ്‌ളാറ്റില്‍ നിന്നും ജോലിക്കിടെ വീണ് രണ്ട് ബീഹാര്‍ സ്വദേശികള്‍ മരണമടഞ്ഞു. തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് അപകടം നടന്നത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
ബീഹാര്‍ കാലിയ ജില്ലയില്‍ മദന്‍തോലബകില്‍ പ്രസാദിന്റെ മകന്‍ ബജറുകുമാര്‍ (21), സുഹൃത്ത് ഷെല്‍റ്റ സിംഗ് എന്നിവരാണ് മരിച്ചത്. നിര്‍മാണം നടക്കുന്ന ഫ്‌ളാറ്റിന്റെ പതിനൊന്നാം നിലയില്‍നിന്നും വീണ ബജറുകുമാര്‍ തത്ക്ഷണം മരിച്ചു.
ഗുരുതരമായി പരുക്കേറ്റ ഷെല്‍റ്റ സിംഗ് രണ്ടു മണിക്കൂറിനുശേഷം എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരണപ്പെട്ടത്. മൃതദേഹങ്ങള്‍ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment