Latest News

ഉപ്പളയില്‍ യുവാവിന് വെട്ടേററ് ഗുരുതരം

ഉപ്പള:[www.malabarflash.com] ഉപ്പളയില്‍ യുവാവിന് വെട്ടേററ് ഗുരുതരം. വെള്ളിയാഴ്ച രാത്രി 9.25 മണിയോടെ കൈക്കമ്പയിലെ അഷ്ഫാഖിനെ (32) കാറിലെത്തിയ മൂന്നംഗ സംഘം ഗുരുതരമായി വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ അഷ്ഫാഖിനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൈക്കമ്പയില്‍ ബൈക്കിലിരിക്കുകയായിരുന്ന അഷ്ഫാഖിനെ കാറിലെത്തിയ സംഘം ചാടിയിറങ്ങി വെട്ടുകയായിരുന്നു.

മാസങ്ങള്‍ക്ക് മുമ്പ് ഉപ്പളയില്‍ വെച്ച് അഷ്ഫാഖിനെ തോക്കുമായി പിടികൂടിയിരുന്നു. കൊലക്കേസ് അടക്കം നിരവധി കേസുകളില്‍ പ്രതിയായ കാലിയാ റഫീഖിനെ കൊല്ലാന്‍ എതിരാളിയായ കസായി അലി തന്നെ അയച്ചതാണെന്നായിരുന്നു യുവാവ് അന്ന് പോലീസില്‍ മൊഴിനല്‍കിയിരുന്നത്.

ഈ സംഭവത്തിന് ശേഷം ഉപ്പളയില്‍ കാലിയാ റഫീഖന്റെയും കസായി അലിയുടെയും നേതൃത്വത്തിലുള്ള ഗുണ്ടാ സംഘങ്ങള്‍ പരസ്പരം വെടിവെപ്പ് നടത്തിയിരുന്നു. ഇതേതുടര്‍ന്ന് അറസ്റ്റിലായ കാലിയ റഫീഖും കസായി അലിയും ഇപ്പോള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡിലാണ്. ഇരുവര്‍ക്കുമെതിരെ പോലീസ് കാപ്പ കേസും ചുമത്തിയിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് അഷ്ഫാഖിനെ നേരെ വധശ്രമം ഉണ്ടായത്.
സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.