പരവൂര്‍:[www.malabarflash.com] കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ രണ്ടുപേര്‍ ശ്വാസംമുട്ടി മരിച്ചു. പരവൂര്‍ കുറുമണ്ടല്‍ നെടിയവിളവീട്ടില്‍ ശിവകുമാര്‍ (49), പൊഴിക്കര കമറഴികം വീട്ടില്‍ സുന്ദരേശന്‍ (54) എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30ഓടെയായിരുന്നു അപകടം. പരവൂര്‍ പൊഴിക്കര രവിവിലാസം വീട്ടില്‍ രാജുവിന്റെ കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങവെയായിരുന്നു അപകടം. ആദ്യം കിണറ്റിലിറങ്ങിയ സുന്ദരേശന് ശ്വാസം ലഭിക്കാതെ വന്നതിനെ തുടര്‍ന്ന് കിണറ്റില്‍ കുഴഞ്ഞുവീഴുകയായിരുന്നു.
സുന്ദരേശനെ രക്ഷിക്കാനായി കിണറ്റിലിറങ്ങിയ ശിവകുമാറും കുഴഞ്ഞുവീണു. ഉടന്‍തന്നെ പരവൂരില്‍ നിന്ന് എത്തിയ ഫയര്‍ഫോഴ്‌സ് സംഘം ഇരുവരെയും കിണറ്റില്‍ നിന്നും പുറത്തെടുത്ത് നെടുങ്ങോലം രാമറാവു ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പരവൂര്‍ പോലീസ് എത്തി ഇന്‍ക്വസ്റ്റ് തയാറാക്കിയ ശേഷം മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി ജില്ലാആശുപത്രിയിലേക്ക് മാറ്റി. ഇന്ദിരയാണ് സുന്ദരേശന്റെ ഭാര്യ. ശിവകുമാര്‍ അവിവാഹിതനാണ്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment