Latest News

യുവതിയുടെയും കുഞ്ഞിന്റെയും തിരോധാനം: ഒരാഴ്ചയായിട്ടും വിവരമൊന്നും ലഭിച്ചില്ല

കണ്ണൂര്‍:[www.malabarflash.com] യുവതിയെയും പിഞ്ചുകുഞ്ഞിനെയും കാണാതായി ഒരാഴ്ചയായിട്ടും ഇവരെ കുറിച്ച് വിവരമൊന്നും ലഭിക്കാത്തത് ബന്ധുക്കളെ ആശങ്കയിലാഴ്ത്തുന്നു.
ആലക്കോട് കരുവഞ്ചാല്‍ മണ്ണംകുണ്ടിലെ നൂറുദ്ദീന്റെ ഭാര്യ ആബീദ (21), മകന്‍
നെഫ്‌വാന്‍ (ഒരു വയസ്) എന്നിവരെയാണ് കഴിഞ്ഞ ഒമ്പതാം തീയതി മുതല്‍ കാണാതായത്.

തേര്‍ത്തല്ലി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പോളിയോ വാക്‌സിന്‍ എടുക്കുന്നതിനായ കുഞ്ഞിനെയും കൊണ്ട് പോയതായിരുന്നു ആബീദ.
കുററിപ്പുറം സ്വദേശിയും കരുവഞ്ചാലില്‍ ഹോട്ടല്‍ തൊഴിലാളിയുമായിരുന്ന മിര്‍ഷാദ് എന്നയാളെ കേന്ദ്രീകരിച്ച് ഇവരുടെ തിരോധാനവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം നടത്തി വരുന്നുവെങ്കിലും ഒരു വിവരവും ലഭിച്ചിട്ടില്ല. കാണാതാകുന്ന സമയത്ത് 20 പവനോളം ആഭരണങ്ങള്‍ ആബീദയുടെ കൈവശമുണ്ടായിരുന്നു.

ഇവരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 04602255252, 9497987214 ഫോണ്‍ നമ്പറുകളിലോ, അടുത്ത പോലീസ് സ്റ്റേഷനുകളിലോ വിവരമറിയിക്കണമെന്ന് ആലക്കോട് പോലീസ് അറിയിച്ചു.





Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.