മഞ്ചേശ്വരം:[www.malabarflash.com] മഞ്ചേശ്വരം ഹൊസബെട്ടുവില്‍ ഹോട്ടല്‍ തൊഴിലാളിയായ യുവാവ് വെള്ളം കോരുന്നതിനിടയില്‍ കാല്‍ വഴുതി കിണറ്റില്‍ വീണു മരിച്ചു. ജെ എം റോഡ് പാണ്ട്യാല ചക്കന്റടിയിലെ ഇഖ്ബാല്‍ (24) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു അപകടം.
വൈകിട്ട് ഹോട്ടലിലേക്ക് വെള്ളമെടുക്കാന്‍ പോയതായിരുന്നു. ഏറെ സമയം കഴിഞ്ഞിട്ടും തിരിച്ചുവരാത്തതിനെ തുടര്‍ന്ന് ഹോട്ടലുടമയും മറ്റും അന്വേഷിച്ചു ചെന്നപ്പോള്‍ കിണറിന് സമീപം ചെരുപ്പ് മാത്രം കണ്ടെത്തി. തുടര്‍ന്ന് നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് കിണറ്റിലിറങ്ങി ഇഖ്ബാലിനെ പുറത്തെടുത്ത് ഉപ്പളയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
മൃതദേഹം മംഗല്‍പ്പാടി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment