മുംബൈ:[www.malabarflash.com] വിദ്യാസമ്പന്നയായ യുവതി ലൈംഗിക ബന്ധത്തിന് സമ്മതം മൂളുകയും ശേഷം ലൈംഗിക ചൂഷണത്തിന് ഇരയായെന്നും ആരോപിച്ചാല്‍ അത് പീഡനമായി കണക്കാക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് 25കാരന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഇക്കാര്യം നിരീക്ഷിച്ചത്.
പീഡന ആരോപണത്തില്‍ മുന്‍കൂര്‍ ജാമ്യം ആവശ്യപ്പെട്ട് സോളാപൂര്‍ സ്വദേശിയായ യുവാവാണ് കോടതിയെ സമീപിച്ചത്. മുംബൈ സ്വദേശിയായ 24കാരിയുമായി താന്‍ അടുപ്പത്തിലായിരുന്നു എന്ന് യുവാവ് ഹര്‍ജിയില്‍ പറയുന്നു. ബന്ധം തകര്‍ന്നപ്പോള്‍ യുവതി തനിക്കെതിരെ ഗുര്‍ഗാവുന്‍ പോലീസ് സ്‌റ്റേഷനില്‍ മാനഭംഗപ്പെടുത്തിയെന്ന് ആരോപിച്ച് കേസ് രജിസ്‌റ്റര്‍ ചെയ്‌തു. വഞ്ചനാക്കുറ്റവും തനിക്കെതിരെ ആരോപിച്ചിട്ടുണ്ടെന്നും യുവാവ് വ്യക്‌തമാക്കി.
സംഭവത്തില്‍ യുവതിയുടെ അഭിഭാഷക വാദിച്ചതിങ്ങനെ. പ്രണയത്തിലായതിന് ശേഷം വിവാഹം കഴിക്കാതെതന്നെ യുവാവ് യുവതിയെ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചു. യുവതി ഗര്‍ഭിണിയായപ്പോള്‍ 2015 മേയില്‍ ഗര്‍ഭം അലസിപ്പിക്കാന്‍ യുവാവ് നിര്‍ബന്ധിക്കുകയും പിന്നീട് ബന്ധം അവസാനിപ്പിക്കുകയും ചെയ്‌തുവെന്നും അഭിഭാഷക വ്യക്‌തമാക്കി.
ഇരുവരുടെയും വാദം കേട്ട കോടതി യുവാവിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നതിന് തടസമില്ലെന്ന് വിധിക്കുകയായിരുന്നു. അതിന് കോടതി നിരത്തിയ കാരണങ്ങള്‍ ഇങ്ങനെ, പാശ്‌ചാത്ത്യ സംസ്‌കാരം സമൂഹം സ്വീകരിക്കുമ്പോള്‍ ഇത്തരം സംഭവങ്ങള്‍ അരങ്ങേറുന്നത് പരസ്‌പര സമ്മതത്തോടെയാണ്. ഇത് പീഡനമല്ല. സ്‌ത്രീ വിദ്യാസമ്പന്നയും പക്വതയുള്ളവളും ആണെങ്കില്‍ അവള്‍ക്ക് പറ്റില്ല എന്ന് പറയാവുന്നതേയുള്ളു. എന്നാല്‍ നിങ്ങള്‍ സമ്മതം മൂളുമ്പോള്‍ പിന്നീടത് പരസ്‌പര സമ്മതത്തോടെയാവും, കോടതി നിരീക്ഷിച്ചു. യുവാവിനോട് 25,000 രൂപ ജാമ്യത്തുകയായി കെട്ടിവയ്‌ക്കാന്‍ ആവശ്യപ്പെട്ട കോടതി യുവതിയെ ബന്ധപ്പെടുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യരുതെന്നും നിര്‍ദേശിച്ചു.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment