മോസ്കോ: ക്വാർട്ടർ കാണാതെ പുറത്തുപോയ വമ്പന്മാരെ മാതൃകയാക്കാൻ കാനറികൾക്കു മനസില്ല. പൊരുതിക്കളിച്ച മെക്സിക്കോയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കു തകർത്ത് ബ്രസീൽ ലോകകപ്പ് അവസാന എട്ടിൽ ഇടംപിടിച്ചു.[www.malabarflash.com]
ഒരു ഗോൾ നേടുകയും ഒരു ഗോളിനു വഴിയൊരുക്കുകയും ചെയ്ത നെയ്മറുടെ മികവായിരുന്നു ബ്രസീൽ വിജയത്തിന്റെ കേന്ദ്രബിന്ദു. റോബർട്ടോ ഫിർമീഞ്ഞോയാണ് ബ്രസീലിന്റെ രണ്ടാം ഗോൾ നേടിയത്.
കളിയുടെ തുടക്കത്തിൽ മെക്സിക്കൻ ആധിപത്യമായിരുന്നു. തുടർച്ചയായ മെക്സിക്കൻ മുന്നേറ്റങ്ങളെല്ലാം പക്ഷേ ബ്രസീൽ ബോക്സിൽ അവസാനിച്ചു. 25 മിനിറ്റിനുശേഷം മഞ്ഞപ്പട കളിയിലേക്കു തിരിച്ചുവന്നു. നെയ്മർ- കുട്ടീഞ്ഞോ കൂട്ടുകെട്ട് തുടർച്ചയായി മെക്സിക്കൻ ബോക്സിൽ പന്തെത്തിച്ചു. ഗോളി ഗില്ലർമോ ഒച്ചാവോയുടെ സേവുകളാണ് ഈ ഘട്ടത്തിൽ മെക്സിക്കോയ്ക്കു രക്ഷയായത്. ആദ്യ പകുതി ഗോൾരഹിതമായി പിരിഞ്ഞു.
രണ്ടാം പകുതിയുടെ തുടക്കത്തിൽ നെയ്മർ സമനിലക്കുരുക്കു പൊളിച്ചു. 54-ാം മിനിറ്റിൽ വില്യന്റെ പാസിൽനിന്നു നെയ്മർ ഗോൾ കണ്ടെത്തുകയായിരുന്നു. ഇതിനുശേഷം തുടർച്ചയായി ബ്രസീൽ ഒച്ചാവോയെ പരീക്ഷിച്ചു. വില്യന്റെ തകർപ്പൻ ഷോട്ട് ഒച്ചോവ തടുത്തിട്ടു. കൗണ്ടർ അറ്റാക്കുകളിലൂടെ തിരിച്ചടിക്കാൻ മെക്സിക്കോ ശ്രമിച്ചെങ്കിലും വിഫലമായി.
കളിയുടെ നിശ്ചിത സമയം അവസാനിക്കാൻ രണ്ടു മിനിറ്റ് ബാക്കിനിൽക്കെ ബ്രസീൽ ലീഡ് ഉയർത്തി. കൗണ്ടർ അറ്റാക്കിനൊടുവിൽ നെയ്മർ നീട്ടി നൽകിയ പാസ് പോസ്റ്റിലേക്കു പായിക്കാൻ ഫിർമീഞ്ഞോയ്ക്ക് അധികം ബുദ്ധിമുട്ടേണ്ടിവന്നില്ല. സ്കോർ: ബ്രസീൽ 2, മെക്സിക്കോ 0. ഒച്ചാവോയുടെ സേവുകളില്ലായിരുന്നുവെങ്കിൽ മെക്സിക്കോ അരഡസൻ ഗോളുകൾക്കെങ്കിലും പരാജയപ്പെടുമായിരുന്നു.
പരിക്കേറ്റ മാഴ്സലോയ്ക്കു പകരം ഫിലിപ്പെ ലൂയിസിനെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയാണ് ബ്രസീൽ ഇറങ്ങിയത്. തിയാഗോ സിൽവയാണ് ബ്രസീലിനെ നയിച്ചത്.

No comments:
Post a Comment