ദേളി[www.malabarflash.com]: വിദ്യാഭ്യാസ ജീവകാരുണ്യ രംഗത്ത് മാതൃക സൃഷ്ടിച്ചു മുന്നേറുന്ന ജാമിഅ സഅദിയ്യ അറബിയ്യയില്‍ ഒരു അനാഥ ബാലികയ്ക്കു കൂടി മംഗല്യ ഭാഗ്യം ലഭിച്ചു. 5 വര്‍ഷത്തോളമായി സഅദിയ്യ വനിതാ യതീംഖാനയില്‍ പഠിച്ചുകൊണ്ടിരുന്ന മര്‍ഹൂം യൂസുഫിന്റെ മകള്‍ നഫീസത്ത് മിസ്‌രിയയാണ് വിവാഹ ജീവിതത്തിലേക്ക് കാലെടുത്ത് വെച്ചത്. മാങ്ങാട് കൂളിക്കുന്ന് മുഹമ്മദ് കുഞ്ഞിയുടെ മകന്‍ മുഹമ്മദ് സക്കരിയ്യയാണ് നഫീസത്തുല്‍ മിസ്രിയയെ നിക്കാഹ് ചെയ്യാന്‍ മുന്നോട്ട് വന്നത്.
Keywords:Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
15 വര്‍ഷം പിന്നിടുന്ന സഅദിയ്യ വനിതാ യതീംഖാനയില്‍ കഴിഞ്ഞ 5 രണ്ട് വര്‍ഷത്തോളമായി പഠിച്ചു വരുന്ന നഫീസത്തുല്‍ മിസ്രിയ മര്‍ഹൂം യൂസുഫിന്റെയും ബീഫാത്തിമയുടെയും മകളാണ്. 8 വര്‍ഷം മുമ്പ് പിതാവ് നഷ്ടപ്പെട്ട നഫീസത്തുല്‍ മിസ്‌രിയ ഇപ്പോള്‍ സഅദിയ്യ വനിതാ കോളേജില്‍ അഫ്‌സലുല്‍ ഉലമാ ബി.എയ്ക്ക് പഠിച്ചുകൊണ്ടിരിക്കെയാണ് വിവാഹ സൗഭാഗ്യമുണ്ടായത്.
സഅദിയ്യയുടെ തണലില്‍ ഇതോടെ 33 പെണ്‍ കുട്ടികള്‍ക്ക് മംഗല്യ സൗഭാഗ്യം ഉണ്ടായി.
സഅദിയ്യ മസ്ജിദ് യൂസുഫ് നസ്‌റുല്ലയില്‍ നൂറ് കണക്കിന് പണ്ഡിതരുടെയും വിദ്യാര്‍ത്ഥികളുടെയും സ്ഥാപന- സംഘടനാ നേതാക്കളുടെയും സാന്നിധ്യത്തില്‍ ധന്യമായ നിക്കാഹ് സദസ്സിന് സയ്യിദ് ഇസ്മാഈല്‍ അല്‍ ഹാദീ തങ്ങള്‍ പാനൂര്‍ കാര്‍മികത്വം വഹിച്ചു.
സഅദിയ്യ മസ്ജിദ് യൂസുഫ് നസ്‌റുല്ലയില്‍ നൂറ് കണക്കിന് പണ്ഡിതരുടെയും വിദ്യാര്‍ത്ഥികളുടെയും സ്ഥാപന- സംഘടനാ നേതാക്കളുടെയും സാന്നിധ്യത്തില്‍ ധന്യമായ നിക്കാഹ് സദസ്സിന് സയ്യിദ് ഇസ്മാഈല്‍ അല്‍ ഹാദീ തങ്ങള്‍ പാനൂര്‍ കാര്‍മികത്വം വഹിച്ചു.
എ.പി.അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, കെ.പി.ഹുസൈന്‍ സഅദി കെ.സി.റോഡ്, കെ.കെ.ഹുസൈന്‍ ബാഖവി, കുട്ടശ്ശേരി അബ്ദുള്ള ബാഖവി, ഉബൈദുല്ലാഹി സഅദി നദ്‌വി, അബ്ുല്‍ ലത്വീഫ് സഅദി കൊട്ടില, അബ്ദുല്‍ കരീം സഅദി ഏണിയാടി, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, ശറഫുദ്ധീന്‍ സഅദി, ഇബ്രാഹിം സഅദി വിട്ടല്‍, അബ്ദുല്‍ വഹാബ് എം.എ., ഇസ്മാഈല്‍ സഅദി പാറപ്പള്ളി, അബ്ദുല്‍ റഹ്മാന്‍ ഹാജി മുല്ലച്ചേരി, ശാഫി ഹാജി കീഴൂര്‍, അബ്ദുല്‍ റസാഖ് സഅദി, ഹാഫിള് അഹ്മദ് സഅദി ചേരൂര്‍, അബ്ദുല്ലാഹി സഅദി ചിയ്യൂര്‍, ഇബ്രാഹിം സഅദി മുഗു, തുടങ്ങിയവര്‍ സംബന്ധിച്ചു.
സഅദിയ്യ യതീംഖാനയില്‍ വിദ്യാഭ്യാസ താമസ ഭക്ഷണ സൗകര്യങ്ങള്‍ സൗജന്യമായി നല്‍കുന്നതോടൊപ്പം പഠനശേഷം ജീവിത പങ്കാളിയെ കൂടി കണ്ടെത്തുന്നതിനും ഉത്സാഹിക്കുന്നത് പരക്കെ പ്രശംസിക്കപ്പെട്ടിട്ടുണ്ട്.
Keywords:Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment