Latest News

തീരദേശ മേഖലയില്‍ ആവേശമായി എസ്.ടി.യു യാത്ര സമാപിച്ചു

കാസര്‍കോട്:[www.malabarflash.com] മത്സ്യതൊഴിലാളികളടക്കമുള്ള തീരദേശ മേഖലയിലെ ജനങ്ങള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ ഉന്നയിച്ചും കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നിലപാടുകള്‍ തുറന്നുകാട്ടിയും 'കടലും കടല്‍ തീരവും കടലോര വാസികള്‍ക്ക്' എന്ന മുദ്രാവാക്യവുമായി സംസ്ഥാന വൈസ് പ്രസിഡണ്ട് എ. അബ്ദുല്‍ റഹ്മാന്‍ നയിച്ച എസ്.ടി.യു തീരദേശയാത്ര ജില്ലയുടെ തീരപ്രദേശങ്ങളില്‍ പര്യടനം നടത്തി മഞ്ചേശ്വരത്ത് സമാപിച്ചു.

സമാപന സമ്മേളനം കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളിലെ യൂ.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണം കൂടിയായി.
മാര്‍ച്ച് രണ്ടിന് വലിയപറമ്പ് പഞ്ചായത്തിലെ മാവില കടപ്പുറത്ത് നിന്ന് ആരംഭിച്ച യാത്ര മൂന്നാം ദിവസത്തെ പരിപാടി കാസര്‍കോട് ചേരങ്കൈ കടപ്പുറത്ത് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മൊയ്തീന്‍ കൊല്ലമ്പാടി അധ്യക്ഷത വഹിച്ചു, ഹമീദ് ബെദിര സ്വാഗതം പറഞ്ഞു. ജാഥ വൈസ് ക്യാപ്റ്റന്‍ കെ.പി മുഹമ്മദ് അഷ്‌റഫ്, ഡയറക്ടര്‍ അബ്ദുല്‍ റഹ്മാന്‍ ബന്തിയോട്, കോ ഓഡിനേറ്റര്‍മാരായ അഷ്‌റഫ് എടനീര്‍, കെ.എം.സി ഇബ്രാഹിം നേതാക്കളായ എ.എം കടവത്ത്, എ.എ ജലീല്‍, വി.എം മുനീര്‍, കെ.എം അബ്ദുല്‍ റഹ്മാന്‍, എ.കെ കുഞ്ഞാമു, സഹീര്‍ ആസിഫ് പ്രസംഗിച്ചു.
തളങ്കര പടിഞ്ഞാറില്‍ ടി.എ അബ്ദുല്ല അധ്യക്ഷത വഹിച്ചു. ഷംസുദ്ദീന്‍ തായല്‍ സ്വാഗതം പറഞ്ഞു. കുമ്പളയില്‍ വി.പി അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍ ഉദ്ഘാടനം ചെയ്തു. ബി.എന്‍ മുഹമ്മദലി സ്വാഗതം പറഞ്ഞു.
എം അബ്ബാസ്, യൂസുഫ് ഉളുവാര്‍, എ.കെ ആരിഫ്, അസീസ് കളത്തൂര്‍, പഞ്ചായത്ത് പ്രസിഡണ്ട് പുണ്ടരീജാക്ഷ, പ്രസംഗിച്ചു. ഉപ്പളയില്‍ എ.കെ.എം അഷ്‌റഫ് അധ്യക്ഷത വഹിച്ചു. മുസ്്‌ലിം ലീഗ് ജില്ലാ സെക്രട്ടറി എം. അബ്ദുല്ല മുഗു ഉദ്ഘാടനം ചെയ്തു. ഗോള്‍ഡന്‍ റഹ്മാന്‍ സ്വാഗതം പറഞ്ഞു.
മുസോടിയില്‍ ബി.എം അഷ്‌റഫ് അധ്യക്ഷത വഹിച്ചു. ബങ്കര മഞ്ചേശ്വരത്ത് അസീസ് ഹാജി അദ്യക്ഷത വഹിച്ചു
വിവിധ കേന്ദ്രങ്ങളില്‍ മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ദീന്‍, നേതാക്കളായ എന്‍.എ അബ്ദുല്‍ ഖാദര്‍, ഷരീഫ് കൊടവഞ്ചി, മുത്തലിബ് പാറക്കെട്ട്, ഉമ്മര്‍ അപ്പോളോ, മമ്മു ചാല, പി.ഐ.എ ലത്തീഫ്, മുജീബ് കമ്പാര്‍, മാഹിന്‍ മുണ്ടക്കൈ ,ആമു തായല്‍, സിദ്ദീഖ് സന്തോഷ് നഗര്‍, മുഷ്താഖ് ചേരങ്കൈ, മുജീബ് തളങ്കര, ഹാഷിം അരിയില്‍, എം.എ നജീബ്, റഹൂഫ് ബാവിക്കര, സി.എ അബ്ദുല്ല കുഞ്ഞി, റഷീദ് തുരുത്തി, സലിം ചേരങ്കൈ, ബി.പി മുഹമ്മദ്, ഹസൈനാര്‍ തോട്ടംബാഗം, ഫിറോസ് പടിഞ്ഞാര്‍, ഖാലിദ് പച്ചക്കാട്, അബ്ദുല്‍ റഹ്്മാന്‍ തൊടാന്‍, കെ പള്ളി കുഞ്ഞി, ഇബ്രാഹിം ഹാജി കൊടിയമ്മ, ബി.എ റഹ്മാന്‍, ടി.എം ശുഹൈബ്, ഷാഹുല്‍ ഹമീദ് ബന്തിയോട്, അബ്ബാസ് ഓണന്ത, ടി.പി.മുഹമ്മദ് അനീസ്, ബി.എം മുസ്തഫ, സെഡ്.എ കയ്യാര്‍, യൂസുഫ് പാച്ചാണി, ബി.എസ് അബ്ദുല്ല, റസാഖ് ബെല്‍, എന്‍.എ താഹിര്‍, അജ്മല്‍ തളങ്കര, നൗഫല്‍ തായല്‍, ബി.എം.സി ബഷീര്‍, സുബൈര്‍ മാര, പി.എം ഹസൈനാര്‍, എന്‍.എം ഷാഫി, എസ്.എ സഹീദ്, സൈഫുള്ള തങ്ങള്‍ പ്രസംഗിച്ചു
മഞ്ചേശ്വരത്ത് നടന്ന സമാപന സമ്മേളനം മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുള്ള ഉദ്ഘാടനം ചെയ്തു. മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എം അബ്ബാസ് അധ്യക്ഷത വഹിച്ചു. എ.കെ.എം അഷ്‌റഫ് സ്വാഗതം പറഞ്ഞു. പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എ, ടി.ഇ അബ്ദുല്ല, എസ്.പി സലാഹുദ്ദീന്‍, കെ.പി മുഹമ്മദ് അഷ്‌റഫ്, അബ്ദുല്‍ റഹ്മാന്‍ ബന്തിയോട്, മൊയ്തീന്‍ കൊല്ലമ്പാടി, അബ്ദുല്‍ റഹ്മാന്‍ വളപ്പ്, അബ്ദുല്‍ ഖാദര്‍ പ്രസംഗിച്ചു. ജാഥ ക്യാപ്റ്റന്‍ എ അബ്ദുല്‍ റഹ്മാന്‍ നന്ദി പറഞ്ഞു.Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.