കാസര്‍കോട്:[www.malabarflash.com] എന്‍ഡോസള്‍ഫാന്‍ ദുരുത ബാധിതരുടെ സഹായത്തിനായി രൂപീകരിച്ച എന്‍ഡോസള്‍ഫാന്‍ റിഹാബിലിറ്റേഷന്‍ കൗണ്‍സിലിന്റെ പ്രഥമ സമ്മാന്‍ പുരസ്കാരത്തിന് അഡ്യനടുക്കയിലെ വൈദ്യരത്നം മാത്തുകുട്ടി വൈദ്യര് അര്‍ഹനായി.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
10 വര്‍ഷത്തോളമായി എന്‍ഡോസള്‍ഫാന്‍ ദുരുതബാധിതരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിച്ച് വരുന്നു. ദുരിത ബാധിതര്‍ക്കായി 25 ഓളം മെഡിക്കല്‍ ക്യാമ്പ് നടത്തി.30 ഏക്കറോളം സ്ഥലത്ത് നട്ടുപിടിപ്പിച്ച ഔഷധ ചെടികളില്‍ നിന്നാണ് കാന്‍സര്‍ , ഹൈപറ്ററ്റേസ്, മൂത്രക്കല്ല് തുടങ്ങിയ രോഗങ്ങള്‍ക്ക് മരുന്ന് കണ്ടെത്തുന്നത്.
2001 ല്‍ കേരള ഹെല്‍ത്ത് കെയര്‍ കൗണ്‍സിലിന്റെ വൈദ്യരത്നം അവാര്‍ഡ് നേടി.തുളു അക്കാദമി അവാര്‍ഡ്, സൗക്കാര് കുഞ്ഞിപ്പക്കി അവാര്‍ഡ്, രാജീവ് ഗാന്ധി അവാര്‍ഡ്, ജ്ഞാനപരിഷത്ത് അവാര്‍ഡ് തുടങ്ങിയ അവാഡുകള്‍ നേടിയിട്ടുണ്ട്
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment