Latest News

കുമ്പളയില്‍ ഈന്തപ്പന കായ്‌ച്ചു

കുമ്പള:[www.malabarflash.com] ഗള്‍ഫ്‌ നാടുകളില്‍ മാത്രം കണ്ടുവരാറുള്ള ഈന്തപ്പന കുമ്പളയില്‍ കായ്‌ച്ച്‌ നില്‍ക്കുന്നത്‌ നാട്ടുകാര്‍ക്ക്‌ കൗതുക കാഴ്‌ചയായി.ദേശീയപാതയില്‍ കുമ്പള പാലത്തിന്‌ സമീപമാണ്‌ ഈന്തപ്പന കായ്‌ച്ച്‌ നില്‍ക്കുന്നത്‌.

സാധാരണ ഉഷ്‌ണ മേഖലകളില്‍ മാത്രം വളരുന്ന ഇനത്തില്‍പ്പെട്ടതാണ്‌ ഈന്തപ്പന. എന്നാല്‍ നാട്ടിലുണ്ടായ കാലാവസ്ഥാ മാറ്റമാണ്‌ ഈന്തപ്പന വളരാനും കായ്‌ക്കാനും സാഹചര്യമുണ്ടായതെന്നാണ്‌ ഈ മേഖലയിലെ വിദഗ്‌ദ്ധരുടെ അഭിപ്രായം.

സാധാരണയായി പര പരാഗണ സംവിധാനം വഴി ബീജസങ്കലനം നടത്തുന്ന ഈന്തപ്പനകള്‍ ധാരാളമായി കൃഷി ചെയ്യുന്ന അറേബ്യന്‍ നാടുകളില്‍ പോലും പൂങ്കുലകളെ തമ്മില്‍ കൂട്ടിക്കെട്ടിയാണ്‌ ബീജസങ്കലനം നടത്താറുള്ളത്‌. എങ്കില്‍ മാത്രമേ കായ്‌ക്കുകയുള്ളൂ എന്നാണ്‌ പറയുന്നത്‌. എന്നാല്‍ ഇവിടെ ഷഡ്‌പദങ്ങളുടെ സാന്നിധ്യമാണ്‌ പരാഗണത്തിന്‌ സഹായകമാകുന്നതെന്നാണ്‌ വിദഗ്‌ദ്ധരുടെ അഭിപ്രായം





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.