കൊച്ചി:[www.malabarflash.com] വിനീത് ശ്രീനിവാസന്‍ സംവിധാനം നിര്‍വഹിച്ച നിവിന്‍ പോളി ചിത്രം 'ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം'ത്തിലെ 'തിരുവാവണിരാവ്' എന്ന ഓണപ്പാട്ടിന്റെ വീഡിയോ റിലീസ് ചെയ്തു. ഷാന്‍ റഹ്മാന്‍ സംഗീതം നല്‍കിയിരിക്കുന്ന ഈ ഗാനത്തിന്റെ വരികള്‍ രചിച്ചിരിക്കുന്നത് മനു മഞ്ജിത്ത് ആണ്. ഉണ്ണി മേനോനും സിതാരയും ആലപിച്ച ഈ ഗാനത്തില്‍ മീര ശര്‍മയും പാടിയിട്ടുണ്ട്.
വിനീത് ശ്രീനിവാസന്‍ കഥയും തിരക്കഥയും ഒരുക്കി സംവിധാനം ചെയ്യുന്ന 'ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം' ദുബായ് പശ്ചാത്തലത്തില്‍ കുടുംബബന്ധങ്ങളെ പ്രമേയമാക്കി അവതരിപ്പിക്കുന്നു. നിവിന്‍ പോളി, രഞ്ജി പണിക്കര്‍, ശ്രീനാഥ് ഭാസി, ലക്ഷ്മി രാമകൃഷ്ണന്‍, സായികുമാര്‍, ടി ജി രവി, ദിനേശ് പ്രഭാകര്‍, അശ്വിന്‍ കുമാര്‍ തുടങ്ങിയവര്‍ താരനിരയില്‍ അണിനിരക്കുന്നു. പുതുമുഖം റീബ ജോണ്‍ ആണ് നിവിന്‍ പോളിയുടെ നായികയായി അഭിനയിക്കുന്നത്. ഛായാഗ്രഹണം ജോമോന്‍ ടി ജോണും ചിത്രസംയോജനം രഞ്ജന്‍ എബ്രഹാമുമാണ് നിര്‍വഹിച്ചിരിക്കുന്നത്.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment