കാസര്‍കോട്:[www.malabarflash.com]കാസര്‍കോട്ട് ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയെ കണ്ടുപിടിക്കാന്‍ കഴിയാതെ നേതൃത്വം വിഷമിക്കുമ്പോള്‍ വലതു മുന്നണിസ്ഥാനാര്‍ത്ഥി എന്‍.എനെല്ലിക്കുന്ന് ആവേശം പകര്‍ന്നു പ്രചരണരംഗത്തു സജീവമാവുന്നു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
തിരഞ്ഞെടുപ്പു പ്രഖ്യാപനത്തോടൊപ്പം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയമുണ്ടായതിനാല്‍ മണ്ഡലത്തിന്റെ മുക്കുംമൂലയും സന്ദര്‍ശിച്ചു പ്രമുഖ വ്യക്തികളെയും സ്ഥാപനങ്ങളെയും ഒക്കെ നേരില്‍ കണ്ട് സ്ഥാനാര്‍ത്ഥി എന്‍.എനെല്ലിക്കുന്ന് അനുഗ്രഹം നേടുകയും വോട്ടഭ്യര്‍ത്ഥിക്കുകയും ചെയ്‌തു.
പഞ്ചായത്തു തലത്തിലുള്ള പ്രചരണം മൊഗ്രാല്‍പുത്തൂറില്‍ വെളളിയാഴ്ച രാവിലെ ആരംഭിച്ചു. രാവിലെ എരിയാലില്‍ നിന്നാരംഭിച്ച പര്യടനം മൊഗ്രാല്‍പുത്തൂര്‍ ടൗണില്‍ എത്തിയതോടെ പ്രവര്‍ത്തകരും നാട്ടുകാരും സ്ഥാനാര്‍ത്ഥിക്ക് ആശംസകള്‍ ചൊരിഞ്ഞു. പ്രവര്‍ത്തകര്‍ ആവേശകരമായി സ്ഥാനാര്‍ത്ഥിക്കൊപ്പം ചേര്‍ന്നതോടെ പ്രവര്‍ത്തനം കൂടുതല്‍ സജീവമായി. അടുത്ത ദിവസങ്ങളില്‍ പഞ്ചായത്തുകളില്‍ പര്യടനം തുടങ്ങും.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment