Latest News

കൃഷിയില്‍ നിന്നുള്ള ലാഭം; എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് വെളിച്ചമായി

കാഞ്ഞങ്ങാട്:[www.malabarflash.com] തങ്ങള്‍ കൃഷി ചെയ്തുണ്ടാക്കിയ പണം ഉപയോഗിച്ച് എന്‍മകജെ പഞ്ചായത്തിലെ വൈദ്യുതിയില്ലാത്ത എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് വെളിച്ചം നല്കി. കുട്ടികളും അധ്യാപകരും ഉത്തമ മാതൃകയായി.മേലാങ്കോട്ട് എ.സി.കണ്ണന്‍ നായര്‍ സമാരക ഗവ യുപി സ്ക്കൂളിലെ ഇക്കോ ക്ലബ്ബ് പ്രവര്‍ത്തകരും അധ്യാപകരുമാണ് എന്‍മകജെ പഞ്ചായത്തിലെ സാന്ത്വനം ബഡ്സ് സ്ക്കൂളിലെത്തി അഞ്ച് കുടുംബങ്ങള്‍ക്ക് സോളാര്‍ പാനലും റാന്തലും നല്കിയത്.

ഇക്കോ ക്ലബ്ബിന്‍റെ നേതൃത്വത്തില്‍ സ്ക്കൂളിന് സമീപത്തുള്ള പി.വി. ഗുരുദാസിന്‍റെ 30 സെന്‍റ് സ്ഥലത്ത് കപ്പ, ചേന, മഞ്ഞള്‍ തുടങ്ങിവയും, അംഗണ്‍വാടി കോമ്പൗണ്ടില്‍ പച്ചക്കറിയും കൃഷി ചെയ്തിരുന്നു. ഉച്ചഭക്ഷണാവശ്യം കഴിഞ്ഞ് മിച്ചം വന്ന ഉത്പ്പന്നങ്ങള്‍ വിറ്റ വകയില്‍ ലഭിച്ച 6000 രൂപ ഉപയോഗിച്ചാണ് പാവങ്ങള്‍ക്ക് സോളാര്‍ വെളിച്ചം എത്തിച്ചത്. 

ബഡ്സ് സ്ക്കൂളില്‍ നടന്ന ചടങ്ങില്‍ വെച്ച് എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരത്തിന്‍റെ മുന്നണിപ്പോരാളിയായ ഡോ: വൈ.എസ്.മോഹന്‍കുമാര്‍ സോളാര്‍ ലാമ്പ് വിതരണം ചെയ്തു.എന്‍മകജെ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ എ.എസ്.ആയിഷ ഉദ്ഘാടനം നിര്‍വഹിച്ചു. ഹെഡ് മാസ്റ്റര്‍ ടി.രവീന്ദ്രന്‍നായര്‍, ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഉദയചെട്ടിയാര്‍,പഞ്ചായത്ത് അസിസ്റ്റന്‍റ് സെക്രട്ടറി പി.ടി.ജോണ്‍, കെ.വി.സുധ, ജയരാജന്‍, കുഞ്ഞികൃഷ്ണന്‍, സുനില്‍കമാര്‍, സുരഭി രാധാകൃഷ്ണന്‍, ജ്യോതി എന്നിവര്‍ സംസാരിച്ചു. ബഡ്സ് സ്ക്കൂള്‍ അധ്യാപിക മറിയംബി സ്വാഗതവും ഇക്കോക്ലബ്ബ് കണ്‍വീനര്‍ പി.കുഞ്ഞിക്കണ്ണന്‍ നന്ദിയും പറഞ്ഞു.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.