Latest News

പടന്നക്കാട്ടെ ജെന്നീസ് ആര്‍ട്ട് ഗാലറി ശ്രദ്ധയാകര്‍ഷിക്കുന്നു

കാഞ്ഞങ്ങാട്:[www.malbarflash.com] ലിംക ബുക് ഓഫ് റിക്കാര്‍ഡ്‌സില്‍പ്പെട്ട പടന്നക്കാട്ടെ ജെന്നീസ് ആര്‍ട്ട് ഗാലറി ശ്രദ്ധയാകര്‍ഷിക്കുന്നു. പടന്നക്കാട് തോട്ടം സ്‌റ്റോപ്പില്‍ ദേശീയ പാതയോരത്തെ വീട്ടില്‍ പൊതുജനങ്ങള്‍ക്കായി തുറന്നിട്ടിരിക്കുകയാണ് ജെന്നി ജോസഫ്.

106 രാജ്യങ്ങളില്‍ നിന്ന് ശേഖരിച്ച ഒന്നിനൊന്ന് വ്യത്യസ്തമായ ജപമാലയാണ് ആര്‍ട്ട് ഗാലറിയിലെ മുഖ്യ ആകര്‍ഷണം. കൂടാതെ വിയറ്റ്‌നാമില്‍ നിന്നുള്ള ചലിക്കുന്ന ബുദ്ധന്‍, നേപ്പാളിലെ കൃഷ്ണ ശില, കേരളത്തനിമയോതുന്ന പുരാവസ്തുക്കള്‍ പഴയകാല സംഗീതോപകരണങ്ങള്‍ തുടങ്ങി നിരവധി വസ്തുക്കള്‍ പൊതുജനങ്ങള്‍ക്ക് സൗജന്യമായി കാണാന്‍ അവസരം ഒരുക്കിയിരിക്കയാണ് ജെന്നി ജോസഫ് പടന്നക്കാട് ദേശീയപാതയോരത്തുള്ള മാക്കില്‍ വീട്ടില്‍.

ജെന്നി ഫ്‌ളവേഴ്‌സ് ഇന്റര്‍നാഷണല്‍ സ്ഥാപനം നടത്തുന്ന ജെന്നി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും നടത്തുന്നു. ഭാവിയില്‍ ജെന്നീസ് ആര്‍ട്ട് ഗാലറിയില്‍ നിന്ന് കിട്ടുന്ന വരുമാനം ജീവകാരുണ്യത്തിന് വേണ്ടി മാറ്റിവയ്ക്കാനാണ് ജെന്നി ലക്ഷ്യമിടുന്നത്.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.