Latest News

ഐ.എസ് ഭീകരനെന്ന് പറഞ്ഞ് അങ്കമാലിയിലെ ബാങ്കില്‍ നിന്നും പണം തട്ടാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

അങ്കമാലി:[www.malabarflash.com] ഐ.എസ് ഭീകരന്‍ ചമഞ്ഞ് ഫെഡറല്‍ ബാങ്കിലത്തെി ബോംബ് ഭീഷണിപെടുത്തി 50 ലക്ഷം തട്ടാന്‍ ശ്രമിച്ച വിരുതന്‍ പിടിയില്‍. മാനേജരുടെ തന്ത്രപരമായ ഇടപെടലാണ് പ്രതി പിടിയിലായത്.

അങ്കമാലി കിടങ്ങൂര്‍ തട്ടാന്‍പറമ്പില്‍ ബിനുവാണ് (46) പിടിയിലായത്. ചൊവ്വാഴ്ച ഉച്ചക്ക് ശേഷം 2.30ന് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിന് സമീപമുള്ള ഫെഡറല്‍ ബാങ്കിലാണ് സംഭവം. ബാങ്കില്‍ മാനേജരുടെ കാബിനിലത്തെിയായിരുന്നു ഭീഷണി. കൈവശമുണ്ടായിരുന്ന ബാഗില്‍ ബാറ്ററിയും, ഇലക്ട്രിക്ക് വയറും ഘടിപ്പിച്ച ഉപകരണം ബോംബാണെന്ന് പറയുകയും 50 ലക്ഷം ഉടന്‍ നല്‍കണമെന്നും മാനേജരോട് പറഞ്ഞു. അതോടൊപ്പം കൈവശം സൂക്ഷിച്ചിരുന്ന ഐ.എസിന്റെ പേരിലുള്ള കത്തും ഇയാള്‍ മാനേജരെ ഏല്‍പ്പിച്ചു.


'ഞങ്ങള്‍ ഇസ്ലാമിക് സ്‌റ്റേറ്റ് എന്ന സംഘടനയിലെ ജിഹാദി അംഗങ്ങളാണ്. ഇപ്പോള്‍ പുറത്ത് കാത്തിരുന്ന് ഞങ്ങള്‍ നിങ്ങളെ നിരീക്ഷിക്കുന്നുണ്ട്. ഈ വന്നിരിക്കുന്നത് ഞങ്ങളുടെ സംഘടനക്കും അല്ലാഹുവിനും വേണ്ടി മരിക്കാന്‍ തയാറായ ചാവേര്‍ പേരാളിയൊണ്. അതി ശക്തമായ ഒരു ബോംബുമായാണ് ഇയാള്‍ നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നത്.

 ഇന്നലെ രാത്രിയില്‍ ഇതുപോലൊരു നാല് ബോംബുകള്‍ നിങ്ങളുടെ കെട്ടിടത്തിനും ചുറ്റും ഞങ്ങള്‍ വെച്ചിട്ടുണ്ട്. അര കിലോമീറ്റര്‍ ചുറ്റളവിലുള്ള എല്ലാത്തിനെയും, നശിപ്പിക്കാനും കൊല്ലാനും ശക്തിയുള്ളവയാണ് അവ ഓരോന്നും'' എന്നായിരുന്നു കത്തിലുണ്ടായിരുന്നത്. 

മാനേജര്‍ തന്ത്രപരമായി പ്രതിയെ അനുനയിപ്പിച്ച് കാഷ്യറുമായി ആലോചിച്ച് പണം നല്‍കാമെന്ന് പറഞ്ഞ് അതീവ രഹസ്യമായി വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. ബാങ്കിലെ ജീവനക്കാര്‍ എങ്ങനെയോ സംഭവമറിഞ്ഞതോടെ ബാങ്കിലെ ഇടപാടുകളും തടസപ്പെട്ടു. അതിനിടെ പോലീസ് സ്ഥലത്തത്തെുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. 

ബോംബ് സ്‌ക്വാഡത്തെി ബാങ്കിലെ മറ്റ് ഭാഗങ്ങളില്‍ ബോംബ് വെച്ചിട്ടില്ലെന്ന് ഉറപ്പാക്കുകയും പ്രതിയുടെ കൈവശമുണ്ടായിരുന്ന ബാഗിലെ ഉപകരണവും ബോംബല്ലെന്നും സ്ഥിരീകരീച്ചു. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്കെതിരെ കേസെടുത്തിട്ട് അന്വേഷണം ആരംഭിച്ചു.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.