Latest News

തെരഞ്ഞെടുപ്പ് പ്രചാരണം ലക്ഷ്യമിട്ട് അസിസ്റ്റന്റ് കലക്ടര്‍ ദിവ്യ എസ് അയ്യരുടെ ഗാനം സോഷ്യല്‍ മീഡിയയില്‍ ഹിറ്റാകുന്നു

കോട്ടയം:[www.malabarflash.com] കേരളത്തിലെ മൊത്തം ജനങ്ങളെയും സമ്മതിദാനാവകാശത്തെ കുറിച്ച് ബോധവത്കരിക്കാന്‍ കോട്ടയം അസിസ്റ്റന്റ് കലക്ടറുടെ ഗാനം. മനസ്സിലെ വര്‍ണങ്ങള്‍ക്കെല്ലാം നിറമേകാന്‍ നിമിഷം വരവായ് എന്നു തുടങ്ങുന്ന ഗാനം എഴുതിയതും ആലപിച്ചതും കോട്ടയം അസിസ്റ്റന്റ് കലക്ടര്‍ ദിവ്യ എസ് അയ്യരാണ്.

തെരഞ്ഞെടുപ്പ് ബോധവത്കരണ പരിപാടിയായ സ്വീപ്പിന്റെ ഭാഗമായ തീം സോംഗ് ആണ് ദിവ്യ എസ് അയ്യര്‍ എഴുതി ആലപിച്ചിരിക്കുന്നത്.

രണ്ടുമിനിറ്റ് ദൈര്‍ഘ്യമുള്ള തീം സോംഗാണിത്. 'വിരല്‍തുമ്പില്‍ നമ്മുടെ ഭാവി' എന്ന പേരിലുള്ള തീം സോംഗിന്റെ വരികള്‍ക്ക് ഈണം പകര്‍ന്നത് കോട്ടയം സ്വദേശിയായ യുവസംഗീത സംവിധായകന്‍ ജയദേവനാണ്. ജയദേവന്റെ സ്റ്റുഡിയോയിലായിരുന്നു റെക്കോഡിങ്. എഫ്എം റേഡിയോ അടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചായിരിക്കും പ്രചാരണം.

എസ്ബിടിയുമായി ചേര്‍ന്ന് താഴേത്തട്ടിലുള്ളവരെയും ഭിന്നശേഷിയുള്ളവരെയും കൂടുതലായി വോട്ടിംഗ് പ്രക്രിയയില്‍ പങ്കാളികളാക്കാനും ജില്ലാ ഭരണകൂടം ലക്ഷ്യമിട്ടിട്ടുണ്ട്. ഇതിന്റെ ഭാഗമായി സ്വീപ്പ് ഐക്കണായി വൈക്കം വിജയലക്ഷ്മിയെയും സ്വീപ്പ് അംബാസിഡറായി അനീഷ് മോഹനെയും പ്രഖ്യാപിച്ചു.

കോട്ടയം പ്രസ്‌ക്ലബില്‍ നടന്ന ചടങ്ങില്‍ ഗായിക വൈക്കം വിജയലക്ഷ്മിക്ക് സിഡി നല്‍കി തെരഞ്ഞെടുപ്പ് അവബോധ നിരീക്ഷക രജ്ഞന ദേവ് ശര്‍മ പ്രകാശനം നിര്‍വഹിച്ചു.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.