Latest News

വ്യാജ കുവൈത്ത് ദിനാര്‍ വില്‍ക്കാന്‍ ശ്രമം; ഇന്ത്യക്കാരടക്കം അഞ്ചുപേര്‍ പിടിയില്‍

അബുദാബി:[www.malabrflash.com] ഒരു ലക്ഷത്തിന്റെ വ്യാജ കുവൈത്ത് ദിനാര്‍ വില്‍ക്കാന്‍ ശ്രമിച്ച കേസില്‍ ഇന്ത്യക്കാരടക്കം അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരിലൊരാള്‍ സ്വകാര്യ മെഡിക്കല്‍ സ്ഥാപനത്തിലെ ജീവനക്കാരനും മറ്റു രണ്ടുപേര്‍ ബ്രിട്ടിഷ് പൗരന്മാരായ പിതാവും മകനുമാണെന്നു സിഐഡി തലവന്‍ ലഫ്.കേണല്‍ ഡോ.റാഷിദ് മുഹമ്മദ് ബുര്‍ഷിദ് പറഞ്ഞു.

സുഗന്ധദ്രവ്യം വില്‍ക്കുന്ന കടയില്‍ മാര്‍ക്കറ്റിങ് മാനേജരും വീട്ടുപകരണം വില്‍ക്കുന്ന കടയിലെ സെയില്‍സ്മാനുമാണ് അറസ്റ്റിലായ ഇന്ത്യക്കാര്‍.
വ്യാജ കുവൈത്ത് ദിനാര്‍ വില്‍ക്കാനുണ്ടെന്നു പറഞ്ഞ് പ്രതികള്‍ ഒരാളെ സമീപിക്കുകയും ഇയാള്‍ പോലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തശേഷം ഇവരുടെ താമസ സ്ഥലത്തു നടത്തിയ പരിശോധനയില്‍ ജിസിസി, അമേരിക്ക, ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളിലെ വ്യാജ കറന്‍സികള്‍ കണ്ടെത്തി. 

നഗരത്തിലെ ഒരു മണി എക്‌സ്‌ചേഞ്ചുമായി നിശ്ചിത ശതമാനം ലാഭം ഉറപ്പിച്ചാണു തങ്ങള്‍ കച്ചവടത്തിനിറങ്ങിയതെന്നു പ്രതികളില്‍ ചിലര്‍ ചോദ്യംചെയ്യലില്‍ സമ്മതിച്ചെന്നു പോലീസ് പറഞ്ഞു. എന്നാല്‍, മറ്റു ചിലര്‍ വ്യാജ കറന്‍സിയാണെന്ന് അറിഞ്ഞിരുന്നില്ലെന്നും പറഞ്ഞു.





Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.