വടക്കഞ്ചേരി:[www.malabarflash.com] ഒരു വയസ്സുള്ള മകനെ തമിഴ്‌നാട്ടുകാരന് ഒരു ലക്ഷം രൂപയ്ക്കു വിറ്റെന്ന കേസില്‍ മാതാപിതാക്കളെയും ഇടനിലക്കാരെയും പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ പിതാവ് വടക്കഞ്ചേരി അണയ്ക്കപ്പാറ മുഹമ്മദ് കുട്ടി (55), ഭാര്യ റംലത്ത് (36), കുട്ടിയെ വാങ്ങിയ കോയമ്പത്തൂര്‍ സ്വദേശിയും ഇടനിലക്കാരനുമായ ജോണ്‍ സുന്ദര്‍ (47), കിഴക്ക!ഞ്ചേരി ഇളങ്കാവ് ജ്യോതി (37) എന്നിവരാണ് അറസ്റ്റിലായത്.
തന്റെ ഒരു വയസ്സുള്ള ആണ്‍കുട്ടിയെ ഭര്‍ത്താവ് ആറുമാസം മുന്‍പു കോയമ്പത്തൂര്‍ക്കു കൊണ്ടുപോയെന്നും കുട്ടിയെയും ഭര്‍ത്താവിനെയുംകുറിച്ചു വിവരമൊന്നുമില്ലെന്നും കാണിച്ചു റംലത്ത് വടക്കഞ്ചേരി പോലീസിലും ചൈല്‍ഡ് ലൈനിലും ഒരാഴ്ച മുന്‍പ് പരാതി നല്‍കിയിരുന്നു. അന്വേഷണത്തില്‍ മുഹമ്മദ് കുട്ടിയെ പിടികൂടിയപ്പോഴാണു മാതാപിതാക്കള്‍ ചേര്‍ന്നു കുട്ടിയെ ഒരു ലക്ഷം രൂപയ്ക്കു വിറ്റ വിവരം പുറത്തുവന്നതെന്നു പൊലീസ് പറയുന്നു.
ടിബിയുടെ അസുഖമുള്ള റംലത്തിനു കുട്ടിയെ നോക്കാന്‍ പറ്റില്ലെന്നും കുട്ടിയെ ഒരു ലക്ഷം രൂപയ്ക്കു കൈമാറുന്നതായും മുദ്ര പത്രത്തില്‍ എഴുതി നല്‍കിയാണ് ഇടനിലക്കാരനായ ജോണ്‍ സുന്ദറിനു കുട്ടിയെ കൈമാറിയത്. ഇതിനു പരിചയപ്പെടുത്തിയതു മറ്റൊരു ഇടനിലക്കാരനായ ജ്യോതിയാണ്.ഇടനിലക്കാരായ ലക്ഷ്മണന്‍, രാമന്‍കുട്ടി എന്നിവരെയും പോലീസ് തിരയുന്നുണ്ട്.
ജോണ്‍ സുന്ദര്‍ കുട്ടിയെ മക്കളില്ലാത്ത തമിഴ്‌നാട് തുടിയല്ലൂര്‍ സ്വദേശികളായ ബാലസുബ്രഹ്മണ്യന്‍ –കണ്ണമ്മ ദമ്പതികള്‍ക്ക് ഒന്നര ലക്ഷം രൂപയ്ക്കു മറിച്ചു വിറ്റതായും പോലീസ് കണ്ടെത്തി.കുട്ടിയെ കണ്ടെടുത്ത് മലമ്പുഴ ആനന്ദ് ഭവനില്‍ ഏല്‍പ്പിച്ചിരിക്കുകയാണു പോലീസ്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

കുട്ടിയെ വിറ്റുകിട്ടിയ പണവുമായി മുങ്ങിയ ഭര്‍ത്താവിനെ കുടുക്കാനാണു റംലത്ത് കേസ് കൊടുത്തതെന്നാണു പോലീസിന്റെ നിഗമനം.കുട്ടികളെ വില്‍പന നടത്തുന്ന വന്‍ റാക്കറ്റ് ഇതിനു പിന്നിലുണ്ടെന്നു പോലീസ് സംശയിക്കുന്നു. കേരള–തമിഴ്‌നാട് അതിര്‍ത്തി പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചു മറ്റു പ്രതികള്‍ക്കായി തിരച്ചില്‍ നടത്തുന്നുണ്ട്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment