ഉദുമ[www.malabarflash.com]: കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിച്ചതിന്റെ പേരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീടിന് തീവെച്ച് നശിപ്പിച്ചതിന് പകരം വീട്ടാന്‍ ഇബ്രാഹിം മാങ്ങാട് സ്വതന്ത്രനായി ഉദുമയില്‍ മത്സരിക്കുന്നു.
കഴിഞ്ഞ നവംബര്‍ 12 നാണ് ഇബ്രാഹിമിന്റെ വീട് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ അഗ്‌നിക്കിരയാക്കിയത്. ആദ്യം ലോക്കല്‍ പോലീസ് അന്വേഷിച്ച കേസില്‍ തുമ്പുണ്ടാവാതിരുന്നതുകൊണ്ട് പോലീസ് സൂപ്രണ്ടിന്റെ പ്രത്യേക അന്വേഷണ സംഘം കേസ് ഏറ്റെടുത്തു തെളിയിക്കുകയായിരുന്നു. കാഞ്ഞങ്ങാട് ബ്‌ളോക്ക് പഞ്ചായത്ത് അംഗമടക്കം മൊത്തം ആറ് പ്രതികള്‍ ഉള്‍പ്പെട്ട കേസില്‍ 5 പേരെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. കേസിലെ ഒരു പ്രതി ഇപ്പോഴും ഒളിവിലാണ്.
ജനങ്ങളുടെ ക്ഷേമത്തിനും സമാധാനത്തിനും വേണ്ടി പ്രവര്‍ത്തിക്കേണ്ട കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ഇപ്പോള്‍ ജനങ്ങളുടെ സ്വത്തിനും ജീവനും ഭീഷണിയായിരിക്കുകയാണെന്ന് ഇബ്രാഹിം മാങ്ങാട് പറയുന്നു. കോണ്‍ഗ്രസ്സ് നേതാവായ ഖാദര്‍ മാങ്ങാടിന്റെ ജേഷ്ഠന്റെ മകനാണ് ഇബ്രാഹിം മാങ്ങാട്.
സി.പി.എമ്മിലെ കെ.കുഞ്ഞിരാമനും, കോണ്‍ഗ്രസ്സിലെ കെ. സുധാകരനും ശക്തമായ മത്സരം നടക്കുന്ന ഉദുമയില്‍ ഇബ്രാഹിമിന്റെ സ്ഥാനാര്‍ത്ഥിത്വം ശ്രദ്ധേയമാണ്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി ഉദുമ പഞ്ചായത്തിലെ വെടിക്കുന്ന് വാര്‍ഡില്‍ നിന്നും മല്‍സരിച്ചതിന്റെ പേരിലാണ് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ഇബ്രാഹിമിന്റെ വീട് കത്തിച്ച് 25 ലക്ഷം രൂപയോളം നഷ്ടം വരുത്തിയത്. കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ വീട് കത്തിച്ചതിന് പകരം വീട്ടാനാണ് ഇബ്രാഹിം ഈ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.
കഴിഞ്ഞ നവംബര്‍ 12 നാണ് ഇബ്രാഹിമിന്റെ വീട് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ അഗ്‌നിക്കിരയാക്കിയത്. ആദ്യം ലോക്കല്‍ പോലീസ് അന്വേഷിച്ച കേസില്‍ തുമ്പുണ്ടാവാതിരുന്നതുകൊണ്ട് പോലീസ് സൂപ്രണ്ടിന്റെ പ്രത്യേക അന്വേഷണ സംഘം കേസ് ഏറ്റെടുത്തു തെളിയിക്കുകയായിരുന്നു. കാഞ്ഞങ്ങാട് ബ്‌ളോക്ക് പഞ്ചായത്ത് അംഗമടക്കം മൊത്തം ആറ് പ്രതികള്‍ ഉള്‍പ്പെട്ട കേസില്‍ 5 പേരെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. കേസിലെ ഒരു പ്രതി ഇപ്പോഴും ഒളിവിലാണ്.
ജനങ്ങളുടെ ക്ഷേമത്തിനും സമാധാനത്തിനും വേണ്ടി പ്രവര്‍ത്തിക്കേണ്ട കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ഇപ്പോള്‍ ജനങ്ങളുടെ സ്വത്തിനും ജീവനും ഭീഷണിയായിരിക്കുകയാണെന്ന് ഇബ്രാഹിം മാങ്ങാട് പറയുന്നു. കോണ്‍ഗ്രസ്സ് നേതാവായ ഖാദര്‍ മാങ്ങാടിന്റെ ജേഷ്ഠന്റെ മകനാണ് ഇബ്രാഹിം മാങ്ങാട്.
സി.പി.എമ്മിലെ കെ.കുഞ്ഞിരാമനും, കോണ്‍ഗ്രസ്സിലെ കെ. സുധാകരനും ശക്തമായ മത്സരം നടക്കുന്ന ഉദുമയില്‍ ഇബ്രാഹിമിന്റെ സ്ഥാനാര്‍ത്ഥിത്വം ശ്രദ്ധേയമാണ്.
മാങ്ങാട് മേല്‍ബാരയിലെ ചന്ദ്രന്റെ കൊലപാതകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ പോലീസ് അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ഉണ്ടാക്കിയ ജനകീയ ആക്ഷന്‍ കമ്മിറ്റിയുടെ മുന്‍നിര പ്രവര്‍ത്തകന്‍ കൂടിയാണ് ഇബ്രാഹിം മാങ്ങാട്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment