Latest News

സ്ത്രീകളെ തടഞ്ഞു; ശനി ശിംഘ്‌നാപുര്‍ ക്ഷേത്രത്തില്‍ സംഘര്‍ഷം

മുംബൈ:[www.malabarflash.com] ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് അഹമ്മദ്‌നഗര്‍ ശനി ശിംഘ്‌നാപുര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ സ്ത്രീകളെ ക്ഷേത്ര ഭാരവാഹികളും പ്രദേശവാസികളും തടഞ്ഞത് സംഘര്‍ഷത്തിന് കാരണമായി. ഭൂമാത ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയുടെ നേതൃത്വത്തിലാണ് സ്ത്രീകള്‍ ക്ഷേത്രത്തിലെത്തിയത്.

സ്ഥിതിഗതികള്‍ മോശമായതിനെ തുടര്‍ന്ന് തൃപ്തി ദേശായി അടക്കമുള്ളവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സുരക്ഷ നല്‍കേണ്ട പൊലീസ് സ്ത്രീകള്‍ക്കെതിരെയുള്ള കയ്യേറ്റം നോക്കിനിന്നെന്ന് ദേശായി ആരോപിച്ചു.

ഹൈക്കോടതി ഉത്തരവ് ലംഘിച്ച മുഖ്യമന്ത്രിക്കെതിരെ എഫ്.ഐ.ആര്‍. എടുക്കുന്നതുവരെ തങ്ങളെ കയറ്റിയ വാഹനത്തില്‍നിന്ന് പുറത്തിറങ്ങില്ലെന്ന് തൃപ്തി ദേശായി മാധ്യമങ്ങളെ അറിയിച്ചു. ക്ഷേത്രപരിസരത്തുനിന്ന് തങ്ങളെ തട്ടിക്കൊണ്ടുവന്ന് ആംബുലന്‍സില്‍ കയറ്റുകയായിരുന്നുവെന്നും അവര്‍ ആരോപിച്ചു.

ക്ഷേത്രത്തില്‍ പ്രവേശനം വിലക്കിയതിനെതിരെ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് സ്ത്രീ പ്രവേശനം ഉറപ്പാക്കാന്‍ മുംബൈ ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്. പ്രവേശനം വിലക്കിയത് വിവേചനമാണെന്ന് മുംബൈ ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.






Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.