Latest News

പൊയ്‌നാച്ചിയില്‍ ട്രാവലറും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. 17 പേര്‍ക്ക് പരിക്ക്, മൂന്ന് പേരുടെ നില ഗുരുതരം

പൊയ്‌നാച്ചി:[www.malabarflash.com] പൊയ്‌നാച്ചി പെട്രോള്‍ പമ്പിന് സമീപം ട്രാവലറും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. 17 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്.

മംഗളൂരുവില്‍ നിന്നും വിനോദയാത്ര കഴിഞ്ഞ് വരികയായിരുന്ന തൃക്കരിപ്പൂരിലെ യമഹ ഷോറൂമിലെ ജീവനക്കാര്‍ സഞ്ചരിച്ച ട്രാവലറും, പള്ളിക്കരയില്‍ നിന്നും ബോവിക്കാനത്ത് തെയ്യംകെട്ട് കാണാന്‍ പോയ സംഘം സഞ്ചരിച്ച മിനി ലോറിയുമാണ് അപകടത്തില്‍ പെട്ടതെന്നാണ് വിവരം.


മരിച്ചവരില്‍ ഒരാളെ തിരിച്ചറിഞ്ഞു. തൃക്കരിപ്പൂരിലെ അജിത്ത് (28), പളളിക്കരയിലെ ശരത് എന്നിവരാണ് മരിച്ചത് മരിച്ചത്. അജിത്ത് സംഭവ സ്ഥലത്ത് വെച്ചും, ശരത് മംഗലാപുരത്തേക്ക് കൊണ്ടുപോകും വഴിയുമാണ് മരണപ്പെട്ടത് ശനിയാഴ്ച രാത്രി 11.45 മണിയോടെയാണ് അപകടം.[www.malabarflash.com]

അപകടത്തില്‍ പരിക്കേറ്റ പള്ളിക്കര മഠത്തിലെ ശേഖരയുടെ മകന്‍ സതീഷ് (25), ശശിയുടെ മകന്‍ സുധീഷ് (19), പാണത്തൂര്‍ ഒടയംചാലിലെ ഗോപാലന്റെ മകന്‍ അഖില്‍ (20), രാഗേഷ് (22), ഷാജി (27), രമ്യ, രേഷ്മ, സുമിത എന്നിവരെ കാസര്‍കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ട്രാവലറില്‍ 11 പേരും ലോറിയില്‍ എട്ട് പേരുമാണ് ഉണ്ടായിരുന്നത്. പരിക്കേറ്റ മറ്റുള്ളവരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചിട്ടില്ല. പരിക്കേറ്റവരില്‍ മൂന്ന് പേരെ നില ഗുരുതരമായതിനാല്‍ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

അജിത്തിന്റെ മൃതദേഹം കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടുകാരും ഹോട്ടല്‍ ജീവനക്കാരും, വിവരമറിഞ്ഞെത്തിയ വിദ്യാനഗര്‍ എസ് ഐ അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഫയര്‍ ഫോഴ്‌സുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. വാഹനങ്ങള്‍ വെട്ടിപ്പൊളിച്ചാണ് അകത്ത് കുടുങ്ങിയവരെ പുറത്തെടുത്തത്.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.