Latest News

മന്ത്രവാദി നല്‍കിയ മരുന്നുകഴിച്ച ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു

ഹര്‍ദോയ്:[www.malabarflash.com] മന്ത്രവാദി നല്‍കിയ മരുന്നു കഴിച്ച ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ കാക്കര്‍ഗാട്ടിലാണ് സംഭവം. രാജേഷ് സിംഗ്, ഭാര്യ ഗീത, മകന്‍ രോഹിത് എന്നിവരാണ് മരിച്ചത്. സമീപത്തെ ഗ്രാമത്തില്‍ പൂജയ്ക്കു പോയപ്പോള്‍ രാജേഷിനു ലഭിച്ച മരുന്ന് ഇയാള്‍ ഭാര്യയ്ക്കും മകനും നല്‍കുകയായിരുന്നു. ഉടന്‍തന്നെ അവശനിലയിലായ മൂവരെയും സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുടുംബാംഗങ്ങള്‍ മരുന്ന് കഴിച്ചതിനെ ക്കുറിച്ച് സൂചന ലഭിച്ചത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മരുന്നു നല്‍കിയ ആള്‍ക്കായി തെരച്ചില്‍ തുടരുകയാണ്.





Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.