Latest News

മൊബൈല്‍ വാങ്ങി കൊടുത്തില്ല ; പതിനേഴുകാരി ആത്മഹത്യ ചെയ്തു

കോയമ്പത്തൂര്‍:[www.malabarflash.com] മൊബൈല്‍ ഫോണ്‍ വാങ്ങികൊടുക്കാത്തതിനെ തുടര്‍ന്ന് പതിനേഴുകാരി ആത്മഹത്യ ചെയ്തു. പ്ലസ്ടു പരീക്ഷ എഴുതി നിന്ന വിദ്യാര്‍ഥിനിയായ ശ്രുതിയാണ് ഫോണ്‍വാങ്ങി കൊടുക്കാത്തതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തത്.

അമ്മയായ ലതയോട് ശ്രുതി നിരന്തരം ഫോണ്‍വാങ്ങി നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മകളുടെ ഈ ആവശ്യം ചെവിക്കൊള്ളാന്‍ അമ്മയായ ലത തയ്യാറായിരുന്നില്ല.

ഫോണിനെ ചൊല്ലി ഞാറാഴ്ച ശ്രുതിയും അമ്മയായ ലതയും തമ്മില്‍ വഴക്ക് ഉണ്ടായി. ചൊവ്വാഴ്ച ലത പുറത്തു പോയ സമയത്ത് വീട്ടില്‍ ശ്രുതി ഒറ്റക്കായിരുന്നു. ഈ സമയത്താണ് ശ്രുതി ആത്മഹത്യ ചെയ്തത്. പുറത്തുപോയി വീട്ടില്‍ തിരികെ എത്തിയ ലത കണ്ടത് ആത്ഹത്യ ചെയ്ത ശ്രുതിയെയായിരുന്നു.





Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.