Latest News

പിറന്നാള്‍ ആഘോഷത്തിനെത്തിയ അനുജനെ ജ്യേഷ്ഠന്‍ കൊലപ്പെടുത്തി

കൊല്ലം:[www.malabarflash.com] ജ്യേഷ്ഠന്റെ കുട്ടിയുടെ പിറന്നാളിന് സമ്മാനവുമായി എത്തിയ അനുജനെ ജ്യേഷ്ഠന്‍ കൊലപ്പെടുത്തി. കൊല്ലം അഞ്ചാലുമൂട് ഞാറയ്ക്കല്‍ എലുമല പണ്ടകശാലയില്‍ മോഹനന്റെ മകന്‍ ഷൈജു (30) ആണ് സഹോദരനായ ബൈജുവിന്റെ (35) കുത്തേറ്റ് മരിച്ചത്.

ബൈജുവിന്റെ കുട്ടിയുടെ രണ്ടാം പിറന്നാളിന് ക്ഷണിക്കാതെയാണ് സഹോദരനായ ഷൈജു എത്തിയത്. മദ്യലഹരിയിലായിരുന്ന ഇരുവരും തമ്മിലുണ്ടായ സംസാരം വാക്കേറ്റത്തിലേയ്ക്ക് നയിക്കുകയായിരുന്നു. രക്ഷിതാക്കള്‍ ഇടപെട്ട് വഴക്ക് മാറ്റാന്‍ ശ്രമിച്ചെങ്കിലും ഇതിനിടെ ഷൈജുവിന്റെ കഴുത്തില്‍ ഇരുമ്പ് കമ്പി കൊണ്ടുള്ള കുത്തേറ്റു.

ആശുപത്രിയില്‍ കൊണ്ടുപോകുന്നവഴി ഷൈജു മരിച്ചു.സംഭവത്തില്‍ പ്രതിയായ ബൈജുവിനെ പോലീസ് അറസ്റ്റു ചെയ്തു. അഞ്ചാലുംമൂട് പോലീസാണ് ബൈജുവിനെ അറസ്റ്റു ചെയ്തത്.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.