കടയ്ക്കല്‍:[www.malabarflash.com] അച്ഛന്‍ മരിച്ചെന്നു കരുതി മകളും ബന്ധുക്കളും ചേര്‍ന്നു മൃതദേഹം ഏറ്റുവാങ്ങി നിമിഷങ്ങള്‍ക്കകം അച്ഛന്‍ ജീവനോടെ വീട്ടിലെത്തി. പരവൂര്‍ ക്ഷേത്രത്തില്‍ വെടിക്കെട്ട് അപകടത്തില്‍ കാഞ്ഞിരത്തുംമൂട് താമരശേരി വീട്ടില്‍ ശശി (55)മരിച്ചെന്നു കരുതിയാണ് ശശിയോട് സാമ്യമുള്ള മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങിയത്.
വെടിക്കെട്ടിനോടനുബന്ധിച്ചു കച്ചവടത്തിനു പോയതാണ് ശശി. ഞായറാഴ്ച രാവിലെ മുതല്‍ ശശിയെ കാണാതായപ്പോള്‍ മരിച്ചു കാണുമെന്നു ബന്ധുക്കള്‍ കരുതി. ശശിയുടെ കടയും സാധനങ്ങളും നശിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്തു. ഉച്ചയ്ക്കുശേഷം കൊല്ലത്ത് ജനറല്‍ ആശുപത്രിയില്‍ എത്തിയ മകളും ബന്ധുക്കളും കത്തിക്കരിഞ്ഞ നിലയില്‍ തിരിച്ചറിയാനാകാത്ത മൃതദേഹം ശശിയുടേതെന്നു കരുതി ഏറ്റുവാങ്ങി. മൃതദേഹം കടയ്ക്കലേയ്ക്കു കൊണ്ടുവരുന്നതിനു തയാറെടുപ്പ് നടത്തുമ്പോഴാണു ശശി തിരിച്ചെത്തിയത്.
ശശി മരിച്ചെന്നു ബന്ധുക്കളും നാട്ടുകാരും അറിഞ്ഞതോടെ മൃതദേഹവും കാത്ത് ശശിയുടെ വീടിനു മുന്നില്‍ നാട്ടുകാരും തടിച്ചുകൂടി. നാട്ടുകാര്‍ ശശിയെ കടയ്ക്കല്‍ പൊലീസ് സ്‌റ്റേഷനില്‍ എത്തിച്ചു ശശിയുടേതെന്നു കരുതി ബന്ധുക്കള്‍ ഏറ്റുവാങ്ങിയ മൃതദേഹം തിരിച്ചേല്‍പിച്ചു. ഏറെ കഴിയും മുന്‍പ് മൃതദേഹത്തിന് അവകാശികളായി. വെഞ്ഞാറുമൂട് സ്വദേശികള്‍ എത്തി മൃതദേഹം ഏറ്റുവാങ്ങി.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment