ചെറുവത്തൂര്‍:[www.malabarflash.com] ശക്തി പിലിക്കോടിന്റെ രണ്ടുദിവസങ്ങളിലായി നടന്ന 35 ാം വാര്‍ഷികാഘോഷമായ 'കൊന്നപ്പൂ 2016' സമാപനമായി. കോട്ടയ്ക്കല്‍ പി.എസ്.വി നാട്യസംഘം അവതരിപ്പിച്ച ദക്ഷയാഗം കഥകളിയോടെയാണ് ആഘോഷം സമാപിച്ചത്.
ആദ്യദിനം നടന്നപരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി ശ്രീധരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. എം.പി പത്മനാഭന്‍ അധ്യക്ഷനായി. സി ചന്ദ്രന്‍, എം.പി രാജകുമാര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കൊച്ചുകുട്ടികളുടെയും വനിതകളുടെയും നൃത്തനൃത്യങ്ങള്‍ അരങ്ങേറി. ധനേഷ് പിലിക്കോടിന്റെ വന്‍മാഷോയും ക്ലബ് മെമ്പര്‍മാര്‍ അവതരിപ്പിച്ച കോരനാണുങ്ങ നാടകവും ആഘോഷത്തിന് മാറ്റായി.
അനുമോദന സമ്മേളനം നീലേശ്വരം ബ്ലോക്ക് പഞ്ചായത്തംഗം എ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പര്‍ ടി ഓമന അധ്യക്ഷതവഹിച്ചു. തുടര്‍ന്ന് പുതിയ തലമുറയെ എങ്ങനെ സജ്ജരാക്കാം എന്ന വിഷയത്തില്‍ സൈക്കോ തെറാപിസ്റ്റ് കെ റിജു ടീച്ചര്‍ പ്രഭാഷണം നടത്തി. കെ ജയരാജന്‍ സ്വാഗതവും കെ സുനില്‍കുമാര്‍ നന്ദിയും പറഞ്ഞു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment