Latest News

കര്‍ണാടക മന്ത്രി യു ടി ഖാദറിന്റെ മാതാപിതാക്കളുടെ ഖബറിടം തകര്‍ത്ത നിലയില്‍



ഉള്ളാള്‍:[www.malabarflash.co,]പരേതനായ കോണ്‍ഗ്രസ്സ് നേതാവും ഉള്ളാള്‍ എം.എല്‍.എ യുമായിരുന്ന യു.ടി ഫരീദിന്റേയും ഭാര്യ നസീമ ഫരീദിന്റേയും ഖബറിടങ്ങള്‍ അജ്ഞാതര്‍ തകര്‍ത്തു. കര്‍ണ്ണാടക ആരോഗ്യമന്ത്രി യു.ടി ഖാദര്‍ ഇവരുടെ മകനാണ്. ഉള്ളാള്‍ സയ്യിദ് ഷരീഫുല്‍ മദനി ദര്‍ഗയിലെ ഇവരുടെ ഖബറിടത്തിന്റെ മീസാന്‍ കല്ലാണ് തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്.

ഖബറിലെ ശിലാഫലകങ്ങള്‍ തകര്‍ത്ത നിലയാണ് വാട്ട്‌സ് ആപ്പ് അടക്കമുള്ള നവമാധ്യമങ്ങള്‍ വാര്‍ത്ത വൈറലാകുന്നുണ്ട്. ദര്‍ഗ്ഗയുമായി ബന്ധപ്പെട്ട ഇരു ഗ്രൂപ്പുകള്‍ തമ്മിലുള്ള തര്‍ക്കമാണ് ഖബറിടം തകര്‍ക്കുന്നതിലെത്തിച്ചതെന്ന് സംശയമുണ്ട്. ഈ പ്രശ്‌നം ദര്‍ഗ്ഗാ കമ്മിറ്റി പരിശോധിച്ചു വരുന്നതിനിടയിലായിരുന്നു അക്രമം.

അതിനിടെ ഒരു വിഭാഗത്തില്‍പ്പെട്ടവര്‍ മന്ത്രി യു.ടി ഖാദറിനെ അധിക്ഷേപിച്ച് ഉള്ളാളില്‍ പ്രകടനം നടത്തി.





Keywords: Karnadaka News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.