Latest News

ആവേശമായി എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ പോര്‍ക്കളത്തില്‍

കാസര്‍കോട്:[www.malabarflash.com] നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ ആഴ്ചകളുണ്ടെങ്കിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ പോര്‍ക്കളത്തിലിറങ്ങിയതോടെ നാടും നഗരവും തെരഞ്ഞെടുപ്പ് ചൂടിലേക്ക്. പൊതുസ്വീകാര്യരായ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെ എല്‍ഡിഎഫിന് അനുകൂലമായ വികാരമാണ് ജില്ലയിലാകെ അലയടിക്കുന്നതെന്ന് എല്‍.ഡി.എഫ് കേന്ദ്രങ്ങള്‍ വിലയിരുത്തുന്നത്. പല കേന്ദ്രങ്ങളിലും ആവേശത്തോടെയാണ് ഇടത് സ്ഥാനാര്‍ഥികളെ ജനങ്ങള്‍ വരവേല്‍ക്കുന്നത്.

തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട്, ഉദുമ, മഞ്ചേശ്വരം മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികള്‍ മണ്ഡലത്തില്‍ സജീവമായി. സുഹൃത്തുക്കളെയും തൊഴിലാളികളെയും നേരില്‍കണ്ട് സഹായം അഭ്യര്‍ഥിക്കുന്ന തിരക്കിലാണ് സ്ഥാനാര്‍ഥികള്‍. മണ്ഡലങ്ങളില്‍ പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലാത്ത സ്ഥാനാര്‍ഥികളെ ആളുകള്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. 

യുഡിഎഫിന്റെ അഴിമതിക്കെതിരെയും ബിജെപിയുടെ വര്‍ഗീയ പ്രചാരണത്തിനെതിരെയുമുളള പ്രചരണവുമായാണ് എല്‍ഡിഎഫ് പ്രവര്‍ത്തകരുമായി പങ്കുവയ്ക്കുന്നത്.
എല്‍ഡിഎഫ്- ഐഎന്‍എല്‍ ഉദുമ മണ്ഡലം സ്ഥാനാര്‍ഥി കെ കുഞ്ഞിരാമന്‍ വിവിധ സ്ഥലങ്ങളില്‍ പ്രധാന വ്യക്തികളെ നേരില്‍ കണ്ട് വോട്ടഭ്യര്‍ഥിച്ചു. രാവിലെ ആലക്കോട് നിന്നാരംഭിച്ച് പാക്കം, വെളുത്തോളി, പനയാല്‍, വയനാട്ട് കുലവന്‍ തെയ്യംകെട്ട് മഹോത്സവം നടക്കുന്ന പനയാല്‍ കരിമ്പാലക്കല്‍ തറവാട് എന്നിവിടങ്ങളില്‍ വോട്ടഭ്യര്‍ഥിച്ചു. ബേഡകം കുണ്ടൂച്ചി സ്‌കൂള്‍ വാര്‍ഷികാഘോഷത്തില്‍ പങ്കെടുത്ത ശേഷം പനയാലിലെ വിവിധ ഭാഗങ്ങളിലും സന്ദര്‍ശനം നടത്തി.
എല്‍ഡിഎഫ് മഞ്ചേശ്വരം മണ്ഡലം സ്ഥാനാര്‍ഥി സി എച്ച് കുഞ്ഞമ്പു വോര്‍ക്കാടിയില്‍ യക്ഷഗാനം അവതരണ പരിപാടിയില്‍ വോട്ടഭ്യര്‍ഥിക്കുന്നു


എല്‍ഡിഎഫ് മഞ്ചേശ്വരം സ്ഥാനാര്‍ഥി സി എച്ച് കുഞ്ഞമ്പു വോര്‍ക്കാടി, എണ്‍മകജെ പഞ്ചായത്തിലെ പെര്‍ള, ബദിരംപള്ള, സ്വര്‍ഗ, കാട്ടുകുക്കെ, ഉക്കിനടുക്ക, ഉപ്പള ടൗണ്‍, കുമ്പള ടൗണ്‍ എന്നിവിടങ്ങളില്‍ വോട്ടഭ്യര്‍ഥിച്ചു.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.