തിരുവനന്തപുരം:[www.malabarflash.com] സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ സാമൂഹ്യ മാധ്യമമായ ഫേസ്ബുക്കിന്റെ സഹായം പ്രയോജനപ്പെടുത്തും. ഇതുസംബന്ധിച്ച് കേരളത്തിന്റെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറും ഫേസ്ബുക്കും ധാരണയായി.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
ഇതനുസരിച്ച് തെരഞ്ഞെടുപ്പിന്റെ തലേദിവസമായ മേയ് 15ന് ഫേസ്ബുക്ക് യൂസര്‍മാരുടെ ന്യൂസ്ഫീഡില്‍ വോട്ടര്‍മാരെ ബോധവത്കരിക്കുകയും വോട്ട്‌ചെയ്യാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന ഓര്‍മപ്പെടുത്തല്‍ (റിമൈന്‍ഡര്‍) ഫേസ്ബുക്ക് പ്രസിദ്ധീകരിക്കും.
ഇംഗ്ലണ്ട്, അമേരിക്ക, കാനഡ എന്നിവിടങ്ങളില്‍ നടത്തിയ രീതിയിലുള്ള ബോധവത്കരണമാണു ഫേസ്ബുക്ക് കേരള നിയമസഭാ തെരഞ്ഞെടുപ്പിലും നടത്തുക. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡുക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ (സ്വീപ്പ്) പ്രചാരണ പരിപാടിയുടെ ഭാഗമായാണിത്.
ഇംഗ്ലണ്ട്, അമേരിക്ക, കാനഡ എന്നിവിടങ്ങളില്‍ നടത്തിയ രീതിയിലുള്ള ബോധവത്കരണമാണു ഫേസ്ബുക്ക് കേരള നിയമസഭാ തെരഞ്ഞെടുപ്പിലും നടത്തുക. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡുക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ (സ്വീപ്പ്) പ്രചാരണ പരിപാടിയുടെ ഭാഗമായാണിത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment