Latest News

കാന്തപുരത്തെ കാണാന്‍ സ്ഥാനാര്‍ത്ഥിപ്പട

കാസര്‍കോട്:[www.malabarflash.com] കാസര്‍കോട്ടെത്തിയ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരെ കണ്ട് പിന്തുണ തേടാന്‍ സ്ഥാനാര്‍ത്ഥികളുടെ തിരക്ക്. വ്യാഴാഴ്ച കാസര്‍കോട്ടെത്തിയ കാന്തപുരത്തെ കണ്ട് ഇടത് മുന്നണി സ്ഥാനാര്‍ത്ഥികളായ സി.എച്ച് കുഞ്ഞമ്പു(മഞ്ചേശ്വരം), കെ. കുഞ്ഞിരാമന്‍ (ഉദുമ), യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.ബി അബ്ദുല്‍ റസാഖ് (മഞ്ചേശ്വരം) എന്നിവര്‍ അനുഗ്രഹവും പിന്തുണയും തേടി.

കെ. സുധാകരന്‍(ഉദുമ) വ്യഴാഴ്ച കാന്തപുരത്തെ കാണാന്‍ സമയം ചോദിച്ചിരുന്നുവെങ്കിലും വിഷു ആഘോഷത്തിന് കണ്ണൂരില്‍ പോയതിനാല്‍ സുധാകരന് എത്താന്‍ കഴിഞ്ഞിരുന്നില്ല. ബുധനാഴ്ച അദ്ദേഹം ദേളി ജാമിഅ സഅദിയ അറബിയ്യയിലെത്തി സഹായം അഭ്യര്‍ത്ഥിച്ചിരുന്നു.

വ്യഴാഴ്ച രാവിലെയാണ് സി.എച്ച് കുഞ്ഞമ്പുവും കെ. കുഞ്ഞിരാമനും സഅദിയ്യക്ക് സമീപം എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനിയുടെ വീട്ടിലെത്തി കാന്തപുരം അബൂബക്കര്‍ മുസ്ലിയാരോട് സഹായം അഭ്യര്‍ത്ഥിച്ചത്.

സ്ഥാനാര്‍ത്ഥികള്‍ അരമണിക്കൂറോളം കാന്തപുരത്തോടൊപ്പമുണ്ടായിരുന്നു. സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം പി.ബി അഹമ്മദും ഉണ്ടായിരുന്നു.

മഞ്ചേശ്വരത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.ബി അബ്ദുല്‍ റസാഖ് ഇന്നലെ ഉച്ചക്ക് കുമ്പള ഷിറിയ ലത്തീഫിയയില്‍ ഒരു പരിപാടിക്കെത്തിയപ്പോഴാണ് കാന്തപുരവുമായി സംസാരിക്കുകയും സഹായം തേടുകയും ചെയ്തത്. പിന്നീട് ഷിറിയയില്‍ ആലിക്കുഞ്ഞി മുസ്ലിയാരുടെ വീട്ടില്‍ ഉച്ചഭക്ഷണത്തിനെത്തിയപ്പോഴും അബ്ദുല്‍ റസാഖ് കാന്തപുരവുമായി സംഭാഷണം നടത്തി. കാസര്‍കോട് ജില്ലയിലെ മറ്റ് ചില സ്ഥാനാര്‍ത്ഥികള്‍ നേരത്തെ തന്നെ കോഴിക്കോട് മര്‍ക്കസ് ആസ്ഥാനത്തെത്തി കാന്തപുരത്തെ കണ്ടിരുന്നു.


വെളളിയാഴ്ച വൈകുന്നേരം കാന്തപുരം പങ്കെടുത്ത എസ്.വൈ.എസ് സാന്ത്വന ഭവനത്തിന്റെ കൈമാററ ചടങ്ങില്‍ മഞ്ചേശ്വരത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.എച്ച് കുഞ്ഞമ്പുവും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.ബി അബ്ദുല്‍ റസാക്കും പങ്കെടുത്തത് ശ്രദ്ധേയമായി.

അതേ സമയം കാന്തപുരത്തിന്റെ പിന്തുണ തേടി സ്ഥാനാര്‍ത്ഥികള്‍ പരക്കം പായുന്നത് നവമാധ്യമങ്ങളില്‍ സജീവ ചര്‍ച്ചയാണ് കാന്തപുരം വിഭാഗത്തിന്റെ പരിപാടികളില്‍ ക്ഷണിച്ചാല്‍ പോലും ഒഴിഞ്ഞു മാറിയിരുന്നവര്‍ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ കാന്തപുരത്തിന്റെ പിന്നാലെ ഓടുന്ന സ്ഥാനാര്‍ത്ഥികളെ നവമാധ്യമങ്ങളില്‍ ശരിക്കും പരിഹസിച്ചു കൊണ്ടുളള പോസ്റ്റുകളാണ് വെളളിയാഴ്ച വ്യാപകമായത്.








Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.