മഥുര[www.malabarflash.com]: ഒരു ഐസ്‌ക്രീം മുടക്കിയത് കല്യാണംതന്നെ. കല്യാണച്ചടങ്ങുകളില്‍ സല്‍ക്കാരത്തിന് ഐസ്‌ക്രീം വിളമ്പുന്നത് സാധാരണമാണ്. ഐസ്‌ക്രീം തികയാഞ്ഞതിന്റെ പേരില്‍ കല്യാണംതന്നെ മുടങ്ങിപ്പോകുന്നതു പക്ഷേ, അത്ര സാധാരണമല്ല. അതാണ് ഉത്തര്‍പ്രദേശിലെ മഥുരയിലെ മഹേഷ് നഗര്‍ കോളനിയിലായിരുന്നു സംഭവം.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News>
ഐസ്‌ക്രീം കുറഞ്ഞുപോയതിന്റെ പേരില്‍ വരന്റെയും വധുവിന്റെയും വീട്ടുകാര്‍ തമ്മില്‍ തല്ലിയതാണ് വിവാഹം മുടങ്ങാന്‍ കാരണമായത്. സംഘര്‍ഷത്തിന്റെ പേരില്‍ വിവാഹച്ചടങ്ങിനെ വധുവിനെ വേണ്ടെന്നു പറഞ്ഞു വരന്‍ ഇറങ്ങിപ്പോവുകയായിരുന്നു.
വിവാഹസല്‍ക്കാരം നടക്കുമ്പോള്‍ വരന്റെ വീട്ടുകാരില്‍ ചിലര്‍ക്കു ഐസ്‌ക്രീം കിട്ടിയില്ല. ചോദിച്ചപ്പോള്‍ കരുതിയിരുന്ന ഐസ്‌ക്രീം കഴിഞ്ഞുപോയെന്നാണു വിളമ്പുകാര്‍ മറുപടി നല്‍കിയത്. തുടര്‍ന്ന് തര്‍ക്കവും കൈയാങ്കളിയുമായി. വരന്റെയും വധുവിന്റെയും വീട്ടുകാരും ബന്ധുക്കളും രണ്ടു വശത്തുനിന്നതോടെ കൂട്ടത്തല്ലായി. പോലീസെത്തിയാണ് പ്രശ്‌നം പറഞ്ഞുതീര്‍ത്തത്. അടിക്കിടയില്‍ മൂന്നു പോലീസുകാര്‍ക്കും പരുക്കേറ്റു. വിവാഹത്തില്‍ പങ്കെടുക്കാന്‍ വന്ന നിരവധി പേര്‍ക്കും പരുക്കുണ്ട്. വധുവിന്റെ കുടുംബത്തിലെ ഏഴുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
വിവാഹസല്‍ക്കാരം നടക്കുമ്പോള്‍ വരന്റെ വീട്ടുകാരില്‍ ചിലര്‍ക്കു ഐസ്‌ക്രീം കിട്ടിയില്ല. ചോദിച്ചപ്പോള്‍ കരുതിയിരുന്ന ഐസ്‌ക്രീം കഴിഞ്ഞുപോയെന്നാണു വിളമ്പുകാര്‍ മറുപടി നല്‍കിയത്. തുടര്‍ന്ന് തര്‍ക്കവും കൈയാങ്കളിയുമായി. വരന്റെയും വധുവിന്റെയും വീട്ടുകാരും ബന്ധുക്കളും രണ്ടു വശത്തുനിന്നതോടെ കൂട്ടത്തല്ലായി. പോലീസെത്തിയാണ് പ്രശ്‌നം പറഞ്ഞുതീര്‍ത്തത്. അടിക്കിടയില്‍ മൂന്നു പോലീസുകാര്‍ക്കും പരുക്കേറ്റു. വിവാഹത്തില്‍ പങ്കെടുക്കാന്‍ വന്ന നിരവധി പേര്‍ക്കും പരുക്കുണ്ട്. വധുവിന്റെ കുടുംബത്തിലെ ഏഴുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News>

No comments:
Post a Comment