Latest News

കെ സുധാകരന്റെ വെബ്‌സൈറ്റ് ഉദ്ഘാടനം

ഉദുമ[www.malabrflash.com]: ഉദുമ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്റെ പേരിലുള്ള വെബ്‌സൈറ്റിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു. ചട്ടഞ്ചാല്‍ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസില്‍ നടന്ന ചടങ്ങിലാണ് വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തത്.

വെബ്‌സൈറ്റിലൂടെയും ജനങ്ങള്‍ക്ക് സ്ഥാനാര്‍ത്ഥിയുമായി സംവദിക്കാന്‍ സാധിക്കും. കെ സുധാകരനെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വെബ്‌സൈറ്റില്‍ ഓരോ ദിവസത്തേയും തെരഞ്ഞെടുപ്പ് പ്രചരണം സംബന്ധിച്ചുള്ള വിവരങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ടാകും.

തെരഞ്ഞെടുപ്പ് പ്രചരണം സംബന്ധിച്ചുള്ള വിശദവിവരങ്ങള്‍, മണ്ഡലത്തെ സംബന്ധിച്ചുള്ള വിവരങ്ങള്‍, ചിത്രങ്ങള്‍, വീഡിയോകള്‍ എന്നിവയും ഉണ്ടാകും. http://ksudhakaran.in എന്നാണ് സൈറ്റിന്റെ അഡ്രസ്.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.