പുത്തൂര്‍:[www.malabarflash.com] കുമ്പള, ബന്തിയോട്ടു നിന്നു ദുരൂഹ സാഹചര്യത്തില്‍ കാണാതായ കൊലക്കേസ് പ്രതിയെ കൈത്തോക്കുമായി പുത്തൂരില്‍ അറസ്റ്റു ചെയ്‌തു. മൊഗ്രാല്‍, നാങ്കികടപ്പുറം സ്വദേശിയും ബന്തിയോട്ടെ വാടകവീട്ടില്‍ താമസക്കാരനുമായ സദ്ദു എന്ന അബ്‌ദുല്‍ ആസിറി(21)നെയാണ് ദക്ഷിണ കര്‍ണ്ണാടക അഡീഷണല്‍ ജില്ലാ പോലീസ് സൂപ്രണ്ട് വിന്‍സന്റ് ശാന്തകുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്‌തത്.
Keywords: Karnadaka News, Kerala Vartha, Malabarflash, Malabar news, Malayalam News
പാന്റ്‌സിന്റെ പോക്കറ്റില്‍ കൈത്തോക്ക് തിരുകി നടക്കുന്നതിനിടയില്‍ സംശയം തോന്നിയ നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് കസ്റ്റയിലെടുത്ത് ചോദ്യം ചെയ്‌തപ്പോഴാണ് തോക്ക് കണ്ടെടുത്തത്.
2015 ഒക്‌ടോബര്‍ ആറിനു വൈകുന്നേരം പുത്തൂരിലെ രാജധാനി ജ്വല്ലറിക്കു നേരെ മൂന്നു തവണ വെടിയുതിര്‍ത്ത കേസിലെ പ്രതിയാണ് അബ്‌ദുല്‍ ആസിറെന്നു പോലീസ് പറഞ്ഞു.
കുപ്രസിദ്ധ ക്രിമിനല്‍ കലി യോഗേഷ്, കാലിയ റഫീഖ് എന്നിവരുടെ കൂട്ടാളിയാണ് ആസിറെന്നു പൊലീസ് പറഞ്ഞു. ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണെന്നു കൂട്ടിച്ചേര്‍ത്തു.
അതേസമയം അബ്‌ദുല്‍ ആസിറിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് പിതാവിന്റെ പരാതി പ്രകാരം കുമ്പള പോലീസ് കേസെടുത്തിരുന്നു. കഴിഞ്ഞ മാസം 14 മുതല്‍ ഇയാളെ കാണാനില്ലെന്നായിരുന്നു കുമ്പള പോലീസിനു ലഭിച്ച പരാതി വര്‍ഷങ്ങള്‍ക്കു മുമ്പ് യുവാവിനെ കൊലപ്പെടുത്തി ജഡം പൂഴിയില്‍ പൂഴ്‌ത്തി വച്ച കേസില്‍ പ്രതിയാണ് ആസിര്‍. അതിനാല്‍ ഇയാളുടെ തിരോധാനത്തില്‍ ദുരൂഹത ഉയര്‍ന്നിരുന്നു.

പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാളെ കര്‍ണ്ണാടക പോലീസ് കസ്റ്റഡിയില്‍ എടുത്തതായി സൂചന ലഭിച്ചിരുന്നു. അതിനാല്‍ അന്വേഷണം മന്ദീഭവിച്ച സ്ഥിതിയിലായിരുന്നു.
Keywords: Karnadaka News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment