Latest News

കാറപകടത്തില്‍ മരിച്ചവര്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

തൃക്കരിപ്പൂര്‍:[www.malabarflash.com] ശനിയാഴ്ച പുലര്‍ച്ചെ കണ്ണൂരിലെ കീച്ചേരിയില്‍ കാറപകടത്തില്‍ ഇരുവരും മരിച്ച വിവരം വിശ്വസിക്കാനാവാതെ നാട്ടുകാര്‍. തയ്യല്‍ ജോലി ചെയ്ത് കുടുംബം പുലര്‍ത്തി വന്ന ബാബു നാട്ടിലെത്തിയത് കതിവന്നൂര്‍ വീരന്‍ തെയ്യം കഴിപ്പിക്കാനായിരുന്നു.

ഞങ്ങള്‍ അച്ഛനെ കൂട്ടാന്‍ വിമാനത്താവളത്തിലേക്ക് കാറില്‍ പോകുന്നുവെന്ന് മക്കളായ ലിബിനയും ലിജിനയും അമ്മ ലതികയോട് പറഞ്ഞപ്പോള്‍ അമ്മമ്മ ലക്ഷ്മിയും മരുമകനായ ബാബു വിമാനമിറങ്ങുന്നത് കാണാന്‍ കരിപ്പൂരില്‍ പോകാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. അങ്ങിനെയാണ് കാറപകടത്തിന്റെ രൂപത്തിലെത്തിയ ദുരന്തത്തില്‍ 65 കാരിയായ ലക്ഷ്മിയും ഉള്‍പ്പെട്ടത്. 

വെള്ളിയാഴ്ച വൈകുന്നേരം ആറ് മണിയോടെ തവേര കാറില്‍ ഈയ്യക്കാട്ട് നിന്നും സന്തോഷത്തോടെ പുറപ്പെട്ട ഇവര്‍ കോഴിക്കോട് വിമാനത്താവളത്തില്‍ എത്തി ബാബുവിനൊപ്പം തിരിച്ചു വരുമ്പോള്‍ പുലര്‍ച്ചെ കുടുംബത്തെ കാത്തിരുന്നത് വന്‍ അപകടമായിരുന്നു.

ദുരന്ത വാര്‍ത്തയറിഞ്ഞ് ശനിയാഴ്ച രാവിലെ മുതല്‍ നാടിന്റെ നാനാ ഭാഗത്തു നിന്നും ഈയ്യക്കാട്ടേക്ക് വിവിധ മേഖലകളിലുള്ള നൂറുകണക്കിന് ആളുകള്‍ എത്തി. ഉച്ചക്ക് രണ്ടരയോടെ ലക്ഷ്മിയുടെയും
ബാബുവിന്റെയും ചേതനയറ്റ ശരീരം വീട്ടിലെത്തിച്ചപ്പോള്‍ ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള വിവിധ തുറകളിലുള്ളവര്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തി. 

യു ഡി എഫ് സ്ഥാനാര്‍ഥി കെ പി കുഞ്ഞിക്കണ്ണന്‍, പി കരുണാകരന്‍ എം പി, കെ കുഞ്ഞിരാമന്‍ എം എല്‍ എ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി വി പത്മജ, പി സി സുബൈദ, പഞ്ചായത്ത് അംഗങ്ങളായ പി കുഞ്ഞമ്പു, വി പ്രഭാകരന്‍, പി തമ്പാന്‍ നായര്‍, എല്‍ ഡി എഫ് സ്ഥാനാര്‍ഥി എം രാജഗോപാലന്‍, എന്‍ ഡി എ സ്ഥാനാര്‍ഥി എം ഭാസ്‌കരന്‍, കോണ്‍ഗ്രസ് നേതാക്കളായ കെ വി മുകുന്ദന്‍, കെ വി ജതീന്ദ്രന്‍, കെ നവീന്‍ ബാബു, സി പി എം ജില്ലാ സെക്രട്ടറി കെ പി സതീഷ് ചന്ദ്രന്‍, സി പി ഐ ജില്ലാ സെക്രട്ടറി അഡ്വ.ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി പി ജാനകി, സി പി എം നേതാക്കളായ എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍, കെ ബാലകൃഷന്‍, ടി വി ഗോവിന്ദന്‍, കെ വി ജനാര്‍ദ്ദനന്‍, എം രാമചന്ദ്രന്‍, എം പി കരുണാകരന്‍, സി പി ഐ നേതാക്കളായ കെ വി കൃഷ്ണന്‍, ബങ്കളം കുഞ്ഞികൃഷ്ണന്‍, എ അമ്പൂഞ്ഞി, പി കുഞ്ഞമ്പു, എം ഗംഗാധരന്‍, ബിജെപി ജില്ലാ സെക്രട്ടറി ടി കുഞ്ഞിരാമന്‍, യു രാജന്‍ എന്നിവര്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തി. 

വൈകുന്നേരത്തോടെ ഈയ്യക്കാട് സമുദായ ശ്മശാനത്തില്‍ ഇരുവരുടെയും മൃതദേഹങ്ങള്‍ സംസ്‌കരിച്ചു.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.