Latest News

കേരളം ഉറ്റുനോക്കുന്ന മത്സരം നടക്കുന്നത് ഉദുമയിലെന്ന് രമേശ് ചെന്നിത്തല

ഉദുമ[www.malabarflash.com]: ഈ തിരഞ്ഞെടുപ്പില്‍ കേരള ജനത ഉറ്റുനോക്കുന്ന മത്സരം നടക്കുന്നത് ഉദുമ നിയോജക മണ്ഡലത്തിലാണെന്ന് രമേശ് ചെന്നിത്തല. പാലക്കുന്നില്‍ നടന്ന യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.

വിജയസാധ്യതയുള്ള കണ്ണൂര്‍ നിയോജക മണ്ഡലത്തിലെ സീറ്റ് ഉപേക്ഷിച്ചാണ് കെ സുധാകരന്‍ ഉദുമയില്‍ മത്സരിക്കാന്‍ തീരുമാനിച്ചത്. പോരാട്ടവീര്യമുള്ള ഒരു നേതാവിനെയാണ് ഈ തിരഞ്ഞെടുപ്പിലൂടെ ഉദുമയിലെ വോട്ടര്‍മാര്‍ക്ക് ലഭിക്കുന്നത്. യുഡിഎഫിലെ ഘടകകക്ഷികള്‍ വഴി എംഎല്‍എമാര്‍ ഉണ്ടെങ്കിലും കോണ്‍ഗ്രസിന് കാസര്‍കോട് ജില്ലയില്‍നിന്ന് എംഎല്‍എ ഉണ്ടായിട്ടില്ല. ആ കുറവ് പരിഹരിക്കാന്‍ വേണ്ടിയാണ് ഉദുമ മണ്ഡലം പിടിച്ചെടുക്കാന്‍ കെ സുധാകരനെ പാര്‍ട്ടി നിയോഗിച്ചത് രമേശ് ചെന്നിത്തല പറഞ്ഞു.

ഉദുമ നിവാസികള്‍ കെ സുധാകരന്റെ ആത്മവിശ്വാസത്തിനും അര്‍പ്പണബോധത്തിനും അകമഴിഞ്ഞ പിന്തുണ നല്‍കുമെന്ന വിശ്വാസം പാര്‍ട്ടിക്കുണ്ട്. കണ്ണൂരില്‍നിന്ന് മത്സരിക്കുമെന്ന പ്രതീക്ഷ തെറ്റിച്ചാണ് കെ സുധാകരന്‍ ഉദുമയില്‍ മത്സരിക്കുന്നത്. ഉദുമ മണ്ഡലം പിടിച്ചെടുക്കാന്‍ തന്നെയാണ് സുധാകരനെ ഇവിടെ നിയോഗിച്ചത്.

വിജയസാധ്യതയുള്ള ഒരു സീറ്റ് ഉപേക്ഷിച്ച് ഉദുമയില്‍ മത്സരിക്കാന്‍ സുധാകരന്‍ കാണിച്ച ആത്മവിശ്വാസത്തെ പാര്‍ട്ടി ആദരിക്കുന്നു. ഉദുമ നിവാസികള്‍ സുധാകരന്റെ ആത്മവിശ്വാസത്തിന് അര്‍പ്പണബോധത്തിനും അകമഴിഞ്ഞ പിന്തുണ നല്‍കുമെന്ന് ഉറച്ച വിശ്വാസം പാര്‍ട്ടിക്കുണ്ട്. കോണ്‍ഗ്രസിന് കഴിഞ്ഞ മുപ്പത് വര്‍ഷമായി കാസര്‍കോട് ജില്ലയില്‍ ഒരു എംഎല്‍എ ഉണ്ടായിട്ടില്ല. കെ സുധാകരന്‍ വഴിയാകും ആ ഭാഗ്യം പാര്‍ട്ടിക്ക് ഉണ്ടാകുകയെന്ന ഉറച്ച ബോധ്യം ഞങ്ങള്‍ക്കുണ്ട്.

ഈ ജില്ലയില്‍നിന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് ഒരു എംഎല്‍എ ഇല്ലെന്ന പോരായ്മ സുധാകരന്‍ വഴി പരിഹരിക്കാമെന്നും തുടര്‍ഭരണത്തില്‍ അര്‍ഹമായ സ്ഥാനം ജില്ലയ്ക്ക് നല്‍കാനാകുമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി.

കെ സുധാകരനെ വിജയിപ്പിക്കേണ്ടത് കോണ്‍ഗ്രസ്, മുസ്ലീം ലീഗ് പ്രവര്‍ത്തകരുടെ അഭിമാന പ്രശ്‌നമാണ്.
ദേശീയ രാഷ്ട്രീയത്തില്‍ താത്പര്യമില്ലാത്ത സുധാകരന്‍ പാര്‍ട്ടിയുടെ ആവശ്യപ്രകാരമാണ് കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍നിന്ന് മത്സരിച്ചത്. അമ്പതിനായിരത്തിലധികം വോട്ടുകള്‍ക്കാണ് അന്ന് സുധാകരന്‍ ജയിച്ചത്. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ എവിടെ മത്സരിക്കാനും തയ്യാറാകുന്ന സുധാകരന്റെ പോരാട്ടവീര്യമാണ് പാര്‍ട്ടി ആദരവോടെ നോക്കി കാണുന്നത്.

മലബാറിലെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പടക്കുതിരയാണ് കെ സുധാകരന്‍. സുധാകരന്റെ വിജയം ഉദുമയിലെ രാഷ്ട്രീയവിജയം മാത്രമല്ല, കേരളത്തിലെ കോണ്‍ഗ്രസിന് അനിവാര്യമായ വിജയമാണ്.

സാധാരണ ഭരണത്തിലിരിക്കുന്ന പാര്‍ട്ടി തിരഞ്ഞെടുപ്പുകളില്‍ തോല്‍ക്കുന്ന ചരിത്രമാണ് കാണുന്നത്. എന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പുകളിലും ഉപതിരഞ്ഞെടുപ്പുകല്‍ും വിജയിച്ചു. ഭരിക്കുന്നവര്‍ തോല്‍ക്കും എന്ന പൊതുബോധത്തെയാണ് ഭരണമികവുകൊണ്ട് യുഡിഎഫ് അട്ടിമറിച്ചതെന്ന് ചെന്നിത്തല പറഞ്ഞു.
ഉദുമ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്‍, ഡിസിസി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ, മുസ്ലിം ലീഗ് നേതാവ് ചെര്‍ക്കളം അബ്ദുള്ള, അഡ്വ. സികെ ശ്രീനിജന്‍, എം.സി ഖമറുദ്ദീന്‍, ഗംഗാധരന്‍ നായര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.