Latest News

മണിചേട്ടനൊരു കവിതാര്‍ച്ചന .. !!

കാലമേ നീയെത്ര ക്രൂരനാണ് .. !!
കാലമേ നീയെത്ര ക്രൂരനാണ് ...
എന്തിനീ പൂവിനെ നീയെടുത്തു .. !!
എന്തിനീ പൂവിനെ നീയെടുത്തു ..

ഭൂമിക്ക് ഭാരമാകില്ലൊരിക്കലും ..
ഭൂമിതന്‍ പുത്രനല്ലോ .. ?
പിന്നെന്തിനാണ് കാലമേ ..
നീ ക്രൂരത ചെയ്തു ...!!

വിങ്ങുന്ന മനസ്സിനും ..
കരയുന്ന കണ്ണിനുമേറെ ..
ആശ്വാസമാണാ മണിമുഴക്കം ...
ഏറെ ആശ്വാസമാണാ മണിമുഴക്കം ..

മരണമേ നീയെത്ര ഭാഗ്യവാന്‍ .. !!
മരണമേ നീയെത്ര ഭാഗ്യവാന്‍ ..
ഇനി നിന്നരികിലാണല്ലോ ആ മുഴക്കം ..
ഇനി നിന്നരികിലാണല്ലോ ആ പ്രകമ്പനം ..!!

ഇനിയില്ല ഭൂമിയില്‍ ആ സ്വരം .. !!
ഇനിയില്ല ഭൂമിയില ആ ചിരി ..
ഉള്ളതോ നിന്‍ ഓര്‍മ്മകള്‍ മാത്രം ..
മരിക്കാത്ത നിന്‍ ഓര്‍മ്മകള്‍ മാത്രം ..
'മണിച്ചേട്ടന്‍ ' ഓര്‍മ്മകള്‍ മാത്രം ..

മണി ചേട്ടന് കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലികളോടെ ,
അനിയത്തിക്കുട്ടി .
സുകന്യ- ഷാര്‍ജ







No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.