Latest News

കൊയിലാണ്ടി അപകടം: എ ഇ ഒ ഓഫീസ്‌ ജീവനക്കാരനും മരിച്ചു; മരണം രണ്ടായി

നീലേശ്വരം:[www.malabarflash.com] കൊയിലാണ്ടിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ്‌ കോഴിക്കോട്‌ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന എ ഇ ഒ ഓഫീസ്‌ ജീവനക്കാരന്‍ മരിച്ചു. ഇതോടെ കൊയിലാണ്ടി അപകടത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി.

കൊന്നക്കാട്‌ പറമ്പ ഗവ.എല്‍ പി സ്‌കൂളിനു സമീപത്തെ കിഴക്കേപ്പുരയില്‍ രാമകൃഷ്‌ണന്‍ (55) ആണ്‌ മരിച്ചത്‌. ചിറ്റാരിക്കാല്‍ എ ഇ ഒ ഓഫീസിലെ ജീവനക്കാരനായിരുന്ന ഇദ്ദേഹം അടുത്ത ജൂണ്‍ മാസം സര്‍വ്വീസില്‍ നിന്നു വിരമിക്കാനിരിക്കവെയാണ്‌ അപകടത്തില്‍ മരിച്ചത്‌.

കഴിഞ്ഞ മാസം 24ന്‌ പുലര്‍ച്ചെ കൊയിലാണ്ടിയില്‍ ഉണ്ടായ അപകടത്തിലാണ്‌ ഇദ്ദേഹത്തിനു ഗുരുതരമായി പരിക്കേറ്റത്‌.

പറമ്പ ശ്രീ കൃഷ്‌ണക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ രാമകൃഷ്‌ണന്‍ ഉള്‍പ്പടെയുള്ള എട്ടംഗസംഘം സഞ്ചരിച്ചിരുന്ന ഇന്നോവകാറാണ്‌ അപകടത്തില്‍പ്പെട്ടത്‌. ക്ഷേത്ര ആവശ്യത്തിനായി ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക്‌ പോവുകയായിരുന്നു സംഘം. കാര്‍ കൊയിലാണ്ടിയിലെത്തിയപ്പോള്‍ നിയന്ത്രണം തെറ്റി മരത്തിലിടിക്കുകയും റോഡരുകിലെ കുഴിയിലേയ്‌ക്കു മറിയുകയുമായിരുന്നു.

സംഘാംഗമായിരുന്ന പാട്ടത്തില്‍ മാധവന്‍ നായര്‍ (66) അപകടസ്ഥലത്തു തന്നെ മരിച്ചിരുന്നു. ഷിബു ഒഴികെയുള്ള യാത്രക്കാര്‍ക്കെല്ലാം പരിക്കേറ്റിരുന്നു.

കൊട്ടന്‍- കുഞ്ഞിപ്പെണ്ണ്‌ ദമ്പതികളുടെ മകനാണ്‌ രാമകൃഷ്‌ണന്‍. പുഷ്‌പ ഭാര്യയും ജ്യോതി, ശ്രുതി, അശ്വതി മക്കളും നാരായണന്‍ നീലേശ്വരം മരുമകനുമാണ്‌.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.